വയനാട് (www.evisionnews.in): ലോകത്തെ ഞെട്ടിച്ച വനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകള്‍ നിലച്ചു. തിങ്കളാഴ്ച രാവിലെയാണ് കമ്പ്യൂട്ടറുകള്‍ തകരാറിലായതായി കണ്ടെത്തിയത്. കേരളത്തില്‍ നിന്നുള്ള ആദ്യ സംഭവമാണ് വയനാട്ടിലേത്. അവധി കഴിഞ്ഞ് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്നാണ് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതുവരെ 150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടര്‍ ശ്യംഖലകളും വാനാക്രൈ 2.0 എന്ന അപകടകാരിയായ റാന്‍സംവെയര്‍ ആക്രമണത്തിനിരയായത്. ഇന്ത്യയില്‍ ഇതുവരെ നൂറുകണക്കിന് കമ്പ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയായെന്നാണ് സൂചന. വാനാക്രൈ 2.0 മഹാരാഷ്ട്ര പോലീസിനെ ഭാഗികമായി ബാധിച്ചിരുന്നു. ബാങ്കുകള്‍, ടെലികോം കമ്പനികള്‍, ഓഹരി വിപണികള്‍, ടോലികോം കമ്പനികള്‍ എന്നിവയുള്‍പെടെവയ്ക്ക് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ഗുരുതരമായാണ് സൈബര്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി) വിലയിരുത്തിയത്.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമത്തിനിരയായത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.

Post a Comment
0 Comments