Type Here to Get Search Results !

Bottom Ad

പാര്‍ട്ടി ഓഫീസ് നശിപ്പിച്ച് ലീഗിനെ തകര്‍ക്കാമെന്നത് വ്യാമോഹം :എം.സി ഖമറുദ്ദിന്‍


കാസര്‍കോട്: (www.evisionnews.in) മുസ്ലിംലീഗ് പിലിക്കോട് പഞ്ചായത്ത് ഓഫീസിന് തീയിട്ട് നശിപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദിന്‍ അഭിപ്രായപ്പെട്ടു. മേഖലയില്‍ മുസ്ലിം ലീഗിനുണ്ടായി കൊണ്ടിരിക്കുന്ന വളര്‍ച്ചയും,പൊതു സ്വീകാര്യതയും തടയാന്‍ പാര്‍ട്ടീ ഓഫീസ് നശിപിക്കലാണ് പോംവഴിയെന്ന് ധരിച്ചു വെച്ച മൗഢ്യതയോട് സഹതാപമാണ്‌തോന്നുന്നത്.പാര്‍ട്ടിശക്തികേന്ദ്രങ്ങളില്‍ ഇതര പാര്‍ട്ടികളുടെ ഓഫീസ് നശിപ്പിക്കുന്ന നടപടി ജനാധിപത്യവിരുദ്ധമാണ്.ഖമറുദ്ധീന്‍ പറഞ്ഞു.ഇരുട്ട് മറയാക്കി ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തി നാടിന്റെ സൈ്വര്യം കെടുത്തുന്നജനദ്രോഹികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ നിയമപാലകര്‍ ശ്രദ്ധിക്കണമെന്നും ഖമറുദ്ദീന്‍ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad