Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെ.എം സി.സി ബൈത്തുറഹ്മ സമര്‍പ്പിച്ചു


കാസര്‍കോട്: (www.evisionnews.in)  ഖത്തറില്‍ അറബി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു കൊണ്ടിരിക്കെ മരണപ്പെട്ട തെക്കില്‍ സ്വദേശി നൗഷാദിന്റെ കുടുംബത്തിനു ഖത്തര്‍ കെ .എം. സി. സി കാസര്‍കോട് ജില്ലാ കമ്മിറ്റി മുളിയാര്‍ പഞ്ചായത്തിലെ കോലാച്ചിയടുക്കത്ത് നിര്‍മ്മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ ദാനം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചെര്‍ക്കളഅല്ലാമാ ഇഖ്ബാല്‍ നഗറില്‍ നടന്ന പൊതുയോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുളിയാര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു .മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, സെക്രട്ടറി കെ.ഇ.എ.ബക്കര്‍ , ഉദുമ മണ്ഡലം പ്രസിഡണ്ട്

കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ.ബി.ഷാഫി, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ട്രഷറര്‍

എം.എസ്.മുഹമ്മദ് കുഞ്ഞി,ബഷീര്‍ വെള്ളിക്കോത്ത്, ഖത്തര്‍ കെ.എം.സി.സി പദ്ധതി കണ്‍വീനര്‍ എം.എ നാസര്‍ കൈതക്കാട് ,മുസ് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.അബ്ദുള്ള കുഞ്ഞി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ,ചെങ്കള പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ബി.കെ. അബ്ദുസമദ് , സെക്രട്ടറി പി.ഡി.എ റഹ്മാന്‍, ദുബൈ കെ.എം.സി.സി നേതാക്കളായ മുനീര്‍ ചെര്‍ക്കള, മഹമൂദ് കുളങ്കര, സലീം ചേരങ്കൈ, ഫൈസല്‍ പൊവ്വല്‍, മുളിയാര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എം.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി , എസ്.ടി.യു. ജില്ലാ സെക്രട്ടറി ഷരീഫ് കൊടവഞ്ചി ,ഖത്തര്‍ കെ.എം സി.സി നേതാക്കളായ മുട്ടം മഹമൂദ് , കെ.എസ്.മുഹമ്മദ് കുഞ്ഞി, നൗഫല്‍ മല്ലം, ആബിദ് തുരുത്തി, മൂസ ബി ചെര്‍ക്കള, യൂത്ത് ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ് , എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഖാദര്‍ ആലൂര്‍, എസ്.ടി.യു. ഉദുമ മണ്ഡലം സെക്രട്ടറി ബി.എം ഹാരിസ്, മുനീര്‍ കുഞ്ചാര്‍, മൂസാബി ചെര്‍ക്കള, എം.എ.ഹുസൈന്‍,എം.എ.നാസര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad