Type Here to Get Search Results !

Bottom Ad

500പേർ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് വിമുക്തി യാത്ര സമാപിച്ചു



മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ  ഗ്രാമപഞ്ചായത്ത് എക്സൈസ് വകുപ്പിൻ്റെ യും വിവിധ യുവജന ക്ലബ്ബുകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച  വിമുക്തി ലഹരി വിരുദ്ധ
ബോധവൽക്കരണ യാത്ര സമാപിച്ചു,
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി, വിവിധ കേന്ദ്രങ്ങളിൽ
500 യുവാക്കൾ  ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.
കമ്പാർ മിറാക്കിൾ ക്ലബ് പരിസരത്ത്  ഗ്രാമപഞ്ചായത്ത് എ എ ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു,
എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ അഷറഫ് അധ്യക്ഷത വഹിച്ചു, സി വിൽ എക്സൈസ് ഓഫിസർ മധുസൂദനൻ ക്ലാസ്സെടുത്തു,
ഗ്രാമപഞ്ചായത്തംഗം എസ് എച്ച് ഹമീദ് ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞു കൊടുത്തു, പ്രവൻ്റീവ് ഓഫിസർ ഉമ്മർ കുട്ടി, പി എം അഷറഫ്, പി എം കബീർ, അൽത്താഫ് കമ്പാർ പ്രസംഗിച്ചു. യൂത്ത് കോർഡിനേറ്റർ എം എ നജീബ് സ്വാഗതവും, നിസാർ കമ്പാർ നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ രണ്ട് ഡോക്യുമെൻ്ററികൾ പ്രദർശനം നടത്തി.
ലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ്, ലഘുലേഖ വിതരണം തുങ്ങിയവ യാത്രയിൽ നടന്നു
പഞ്ചം ബ്രദേർസ് ക്ലബ്ബിൽ യാത്ര സമാപിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad