Type Here to Get Search Results !

Bottom Ad

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: 83.37 ശതമാനം വിജയം


തിരുവനന്തപുരം(www.evisionnews.in): ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 3,05,262 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വിജയശതമാനം. 87.22 ആണ് കണ്ണൂരിലെ വിജയം. ഏറ്റവും കുറവ് പത്തനംതിട്ട ജിയല്ലയിലാണ്. 77.65 ആണ് പത്തനംതിട്ടയിലെ വിജയശതമാനം.
ഇത്തവണ വിജയ ശതമാനം കൂടി. 83.37 ശതമാനമാണ് വിജയം. 11,829 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. 83 സ്കൂളുകള്‍ക്ക് നൂറുശതമാനം വിജയം നേടി. എട്ട് ഗവര്‍ണ്‍മെന്‍റ് സ്കൂളുകളും നൂറുമേനി വിജയം നേടി.

Post a Comment

0 Comments

Top Post Ad

Below Post Ad