Type Here to Get Search Results !

Bottom Ad

കല്ലേറും ലാത്തിച്ചാര്‍ജ്ജും; മംഗളൂരുവില്‍ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ സംഘര്‍ഷം


മംഗളൂരു : (www.evisionnews.in) പോലീസ് അതിക്രമത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച്ച മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും കലാശിച്ചു. നിരവധി ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. 

അഹ് മ്മദ് ഖുറേശി എന്ന യുവാവിനെ സിറ്റി ക്രൈം ബ്രാഞ്ച് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പോലിസിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ്ജ് നടന്നത്. നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എ സി പിമാര്‍ക്കും ഒരു ഇന്‍സ്‌പെക്ടര്‍ക്കും പരിക്കേറ്റതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad