Type Here to Get Search Results !

Bottom Ad

ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണം എട്ടിന്

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് സാഹിത്യവേദിയുടെയും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണം നടത്തും. കാസര്‍കോട് നഗരസഭാ വനിതാഭവന്‍ ഹാളിലാണ് പരിപാടി. പ്രശസ്ത സാഹിത്യകാരന്‍ പി.കെ പാറക്കടവ് ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും.

സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്, നാരായണന്‍ പേരിയ, ഇ. രാഘവന്‍ നായര്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, വി.വി പ്രഭാകരന്‍, സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രാധാകൃഷ്ണന്‍ മാങ്ങാട്, പി.എസ് ഹമീദ്, പത്മനാഭന്‍ ബ്ലാത്തൂര്‍, മുജീബ് അഹമ്മദ് സംസാരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad