Type Here to Get Search Results !

Bottom Ad

ട്രഷറികളില്‍ പണമില്ല; കാസര്‍കോട്ട് ശമ്പളം മുടങ്ങി, പെന്‍ഷനും മുടങ്ങും


കാസര്‍കോട് : (www.evisionnews.in) സംസ്ഥാനത്ത് നോട്ടു ക്ഷാമം രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചതിന് പിന്നാലെ മിക്ക ട്രഷറികളില്‍ നിന്നും പുറത്ത് വരുന്നത് ആവിശ്യത്തിന്  പണമില്ലെന്ന വിവരങ്ങള്‍. ആവശ്യമുള്ളതിന്റെ പകുതി പണം മാത്രമാണ് തിങ്കളാഴ്ച 15 ട്രഷറികളില്‍ ലഭിച്ചത്. കാസര്‍കോട്ടെ ട്രഷറികളില്‍ ചൊവ്വാഴ്ച്ച ശമ്പളവിതരണം നടന്നിട്ടില്ല. എടിഎമ്മുകളിലും പണം ആവശ്യത്തിന് കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.

അതേസമയം, റിസര്‍വ് ബാങ്ക് കറന്‍സി നല്‍കാത്തതാണ് നോട്ട് ക്ഷാമത്തിന് കാരണമെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് കറന്‍സി നല്‍കുന്ന റിസര്‍വ് ബാങ്ക്, കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറി. നോട്ട് ക്ഷാമം മൂലം പെന്‍ഷന്‍ മുടങ്ങിയേക്കുമെന്നും ധനമന്ത്രി തൃശൂരില്‍ പറഞ്ഞു.  എങ്കിലും ഈ പ്രതിസന്ധിയെ സുധീരം നേരിടുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad