Type Here to Get Search Results !

Bottom Ad

പ്ലാന്റേഷന്‍ തോട്ടത്തിലെ കശുവണ്ടി മോഷണം; മൂന്നംഗസംഘം അറസ്റ്റില്‍


മുള്ളേരിയ: (www.evisionnews.in) പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ നിന്നും കശുവണ്ടി മോഷണം പതിവാക്കിയ മൂന്നംഗ സംഘം അറസ്റ്റില്‍. നാരമ്പാടിയിലെ സെയ്തു (26), കിന്നിംഗാറിലെ അബ്ദുള്‍ അസീസ്(41), കര്‍ണ്ണാടക പുത്തൂരിലെ അബ്ദുള്‍ മജീദ് (20) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നാട്ടക്കല്ലിനടുത്ത ചിപ്പറമ്പ് തോട്ടത്തില്‍ നിന്നാണ് കശുവണ്ടി മോഷണം നടത്തിയത്. പതിവായി മോഷണം നടക്കുന്നതിനാല്‍ പ്ലാന്റേഷന്‍ അധികൃതര്‍ നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച്ച വീണ്ടും കശുവണ്ടി മോഷണത്തിനെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് എത്തി മൂന്നംഗ മോഷണ സംഘത്തെ കൈയ്യോടെ പിടികൂടിയത്. പ്രതികളില്‍ നിന്ന് മുപ്പത് കിലോ കശുവണ്ടി കണ്ടെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad