Type Here to Get Search Results !

Bottom Ad

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു


കാസര്‍കോട്: (www.evisionnews.in) വാഹനാപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നെല്ലിക്കുന്ന് കടപ്പുറം ചീരുംബ ഭഗവതി റോഡിലെ അഹമദ് - സാറാബി ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് തസ്ലീം ഹാരിഫ് (19) ആണ് മരിച്ചത്.

കഴിഞ്ഞ മെയ് രണ്ടാംവാരത്തില്‍ ഹാരിഫ് ബൈക്കില്‍ സുഹൃത്ത് മുനിസിനൊപ്പം കാസര്‍കോട് നിന്നും എരിയാല്‍ ഭാഗത്തേക്ക് പോകുമ്പോള്‍ എതിരെ വന്ന ഓട്ടോയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാരിഫ് മാസങ്ങളോളം മാഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂനീസിനും അപകടത്തില്‍ പരിക്കേറ്റു. നിര്‍ധന കുടുംബാംഗമായ ഹാരിഫിന്റെ മരണം കുടുംബത്തെ അനാഥമാക്കി. കാസര്‍കോട് സ്വകാര്യ കോളേജിലെ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ഹാരിഫ്. 

Post a Comment

0 Comments

Top Post Ad

Below Post Ad