Type Here to Get Search Results !

Bottom Ad

കെ.എം.സി.സിയുടെ പ്രവര്‍ത്തനം നാടിന്റെ നന്മക്ക് - എ.അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട്: ചുരുങ്ങിയ കാലം കൊണ്ട് നന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ചെയ്തുവരുന്നതെന്നും ,ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സി നടത്തുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍. മുസ്ലിം ലീഗ് സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസര്‍കോട്് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കുന്ന ദവ 2017 നിത്യരോഗികള്‍ക്കുള്ള ധനസഹായം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് വി.എം.മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലംപാടി സ്വാഗതം പറഞ്ഞു. ചികിത്സാ സഹായം ലഭ്യമാകുന്ന രോഗികള്‍ക്ക് നല്‍കുന്ന കാര്‍ഡ് ദുബൈ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി, വി.എം.മുനീറിന് കൈമാറി. ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് റഹ്മാന്‍ പടിഞ്ഞാര്‍,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ,ദുബൈ കെ.എം.സി.സി കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹാരിസ് ചാല, മുസ്ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ എ.എ.അസീസ്,ഖാലിദ് പച്ചക്കാട്,ഹമീദ് ബെദിര,കര്‍ഷക സംഘം മുനിസിപ്പല്‍ പ്രസിഡന്റ് സി.എ.അബ്ദുല്ലകുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് കുഞ്ഞി തായലങ്ങാടി നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad