തിരുവനന്തപുരം (www.evisionnews.in): പ്ലസ്ടു വിദ്യാര്‍ത്ഥികളായ കമിതാക്കളെ ഒരു ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടില്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ ദിപിനെ(18)യും അവണാകുഴി കാടുതരിശി ആഷികാഭവനില്‍ മനോഹരന്റെയും സിംലയുടെയും മകള്‍ ആഷികയെ (18)യുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇരുവരും കാഞ്ഞിരംകുളം പി.കെ.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. പുല്ലുവിളയിലെ ആഷികയുടെ അമ്മൂമ്മയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആരും താമസമില്ലാത്ത വീടാണിതെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. ഉച്ചയോടെ ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാഞ്ഞിരംകുളം പോലീസും നെയ്യാറ്റിന്‍കര പോലീസും കേസെടുത്തിരുന്നു. ഇരുവരും തമ്മില്‍ സ്‌നേഹത്തിലായിരുന്നെന്നും രണ്ടുപേരുടെയും വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും പോലീസ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ലെന്ന് പൂവാര്‍ സി.ഐ.യുടെ ചാര്‍ജ് വഹിക്കുന്ന നെയ്യാറ്റിന്‍കര സി.ഐ കെ.എസ് അരുണും കാഞ്ഞിരംകുളം എസ്.ഐ അനില്‍കുമാറും പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഐശ്വര്യ ആഷികയുടെ സഹോദരിയാണ്. ദിവ്യയാണ് ദിപിന്റെ സഹോദരി.
Post a Comment
0 Comments