Type Here to Get Search Results !

Bottom Ad

രാജസ്ഥാനില്‍ ഗോരക്ഷകരുടെ ആക്രമണം: ഒരാള്‍ മരിച്ചു

ജയ്പൂര്‍ (www.evisionnews.in): പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാ സേന ആക്രമിച്ചതിനെതുടര്‍ന്ന് ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ആല്‍വാര്‍ ജില്ലയിലെ പെഹ്‌ലു ഖാന്‍ (55) എന്നയാളാണ് മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പെഹ്‌ലു ഖാന്‍ ഉള്‍പെടെ 15 പേരടങ്ങുന്ന സംഘത്തെ ആല്‍വാര്‍ ദേശീയപാതയില്‍ വെച്ച് ഗോരക്ഷ പ്രവര്‍ത്തകര്‍ ട്രക്കുകളും പിക്ക് അപ് വാനുകളും തടഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവരില്‍ ചിലര്‍ ചികിത്സയിലും ശേഷിക്കുന്നവര്‍ പോലീസ് കസ്റ്റഡിയിലാണ്.

പെഹ്‌ലു ഖാന്റെ കുടുംബാംഗങ്ങള്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആറ് പേര്‍ക്കെതിരെയും തിരിച്ചറിയാത്ത 200 പേര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസ് എടുത്തതായി ബഹ്‌രോര്‍ പോലീസ് ഓഫീസര്‍ അറിയിച്ചു. ഇവരാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കൊല്ലപ്പെട്ടയാള്‍ ആറ് വാഹനങ്ങളിലായി പശുവിനെക്കൊണ്ടുവന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്ന് ആല്‍വാര്‍ കലക്ടര്‍ മുക്താനന്ദ് അഗര്‍വാള്‍ പറഞ്ഞു. രാജസ്ഥാനിലെ കന്നുകാലി സംരക്ഷണനിയമം1995 പ്രകാരം കശാപ്പു ചെയ്യാനായി പശുക്കളെ കടത്തുന്നത് കുറ്റകരമാണ്. കാര്‍ഷികാവശ്യത്തിനും ക്ഷീരകൃഷിക്കും വേണ്ടി പശുവിനെ കൊണ്ടുപോകുന്നത് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ലഭിക്കുകയുള്ളൂ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad