അണങ്കൂര്‍ (www.evisionnews.in): ബെദിര മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദിന്റെ കീഴിലെ യുവജന കൂട്ടായ്മയായ ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ പ്രസിഡണ്ടായി ഹമീദ് ബെദിരയെയും ജനറല്‍ സെക്രട്ടറിയായി ഹാരിസ് ബെദിരയെയും ട്രഷററായി സലാഹുദ്ദാന്‍ വലിയവളപ്പിലിനെയും തെരഞ്ഞെടുത്തു.
ബെദിര ഹയാത്തുല്‍ ഹുദാ മദ്രസയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ മഹല്ല് ഖത്തീബ് അഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ബി.എ കുഞ്ഞഹമ്മദ്, ബി.എച്ച് മുഹമ്മദ്, ബി.എസ് അബ്ദുല്ല, ബി.എം റാസാഖ് ഹാജി, സി.എ മുഹമ്മദ് കുഞ്ഞി, സി.എ മുഹമ്മദ്, ഖാസിം ബെദിര, ഷക്കീര്‍ ബെദിര പ്രസംഗിച്ചു. ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.
മറ്റു ഭാരവാഹികള്‍: ബി.എം.സി അബ്ബാസ്, ബി.എം.സി ബഷീര്‍ (വൈസ് പ്രസി), എന്‍.എം സിദ്ദീഖ്, ബി.എച്ച് സൈനുദ്ദീന്‍, ബി.എ അബൂബക്കര്‍ (ജോ. സെക്ര), സാധുസംരക്ഷണ സമിതി: സി.എ മുഹമ്മദ് കുഞ്ഞി (ചെയര്‍), എന്‍.എം സിദ്ദീഖ് (കണ്‍).
Post a Comment
0 Comments