Type Here to Get Search Results !

Bottom Ad

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഇസ്‌ലാമിക് കലാമേള: കോട്ടിക്കുളം, തളങ്കര റെയ്ഞ്ചുകള്‍ ജേതാക്കള്‍

 
മൊഗ്രാല്‍ (www.evisionnews.in): മൂന്നു ദിവസങ്ങളിലായി മൊഗ്രാലില്‍ നടന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഅല്ലിം വിദ്യാര്‍ത്ഥി ജില്ലാ കലാമേളയില്‍ കോട്ടിക്കുളം, തളങ്കര റെയിഞ്ചുകള്‍ ജേതാക്കളായി. വിദ്യാര്‍ത്ഥി ജില്ലാ കലാമേളയില്‍ ഒരു പോയിന്റിന്റെ ലീഡ് നേടി തളങ്കര റെയിഞ്ച് ഓവറോള്‍ ചാമ്പ്യന്മാരായി. 203 പോയിന്റ് നേടി കാസര്‍കോട് റെയിഞ്ച് റണ്ണേഴ്‌സ് അപ്പായി. മഞ്ചേശ്വരം മൂന്നാം സ്ഥാനത്തും അജാനൂര്‍ നാലാം സ്ഥാനത്തും ചെര്‍ക്കള അഞ്ചാം സ്ഥാനവും പങ്കിട്ടു. മുഅല്ലിം കലാമേളയില്‍ 80 പോയിന്റുകള്‍ നേടി കോട്ടിക്കുളം റെയിഞ്ച് ചാമ്പ്യനായി. തൃക്കരിപ്പൂര്‍ റെയ്ഞ്ച് രണ്ടാം സ്ഥാനത്തും അണങ്കൂര്‍ മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ അറുന്നൂറോളം മദ്രസയില്‍ നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും മൂന്നൂറോളം മുഅല്ലിമുകളുമാണ് മേളയില്‍ മാറ്റുരച്ചത്.

സബ്ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍കോടും ബോവിക്കാനമാണ് രണ്ടാമത്. ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍കോടും സീനിയര്‍ വിഭാഗത്തില്‍ മഞ്ചേശ്വരവും സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ തളങ്കരയും ചാമ്പ്യന്മാരായി. മുഅല്ലിം വിഭാഗത്തില്‍ കോട്ടിക്കുളം റെയ്ഞ്ചിലെ കളനാട് ഇആനത്തുല്‍ ഇസ്‌ലാം മദ്രസയിലെ ജാബിര്‍ ഹുദവി കലാപ്രതിഭയായി. സബ്ജൂനിയര്‍ വിഭാഗത്തില്‍ പി.വി മുര്‍ഷിദ്, ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് യാസീന്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ടി.കെ മുഹമ്മദ് റസീന്‍ എന്നിവര്‍ കലാപ്രതിഭയായി.
സമാപന സമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എം ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങള്‍ അധ്യക്ഷനായി. എസ്‌കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ പൊവ്വല്‍, അബൂബക്കര്‍ സലൂദ് നിസാമി, സുബൈര്‍ നിസാമി, അശ്‌റഫ് ഫൈസി മര്‍ദാല, ഫാറൂഖ് മൗലവി, ശഫീഖ് മൗലവി, അഹ്മദ് ഹാരിസ് റഹ്മാനി പള്ളിക്കര സംസാരിച്ചു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിതരണം എം.എം ഖാസിം മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് ഹാദി തങ്ങള്‍, ബൂബക്കര്‍ സലൂദ് നിസാമി, സി.എം ഹംസ, സമീര്‍ വാഫി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ബി അബ്ദുല്ല, മാഹിന്‍ മാസ്റ്റര്‍, സി.എം അബ്ദുല്ലകുഞ്ഞി, ബി.എം മുഹമ്മദ് അലി, സിദ്ദീഖ് റഹ്്ാന്‍, അബ്ദുല്ല ഹിപ്‌ടോപ്പ്, സലാം ഫൈസി പേരാല്‍, അശ്‌റഫ് ഫൈസി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad