കാസര്‍കോട് (www.evisionnews.in): ഏപ്രില്‍ 14, 15, 16 തിയതികളില്‍ തളങ്കരയില്‍ നടക്കുന്ന മദീനാപാഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കാസര്‍കോട് മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടക്കുന്ന സ്‌നേഹ സന്ദേശ യാത്ര ഞായറാഴ്ച തുടങ്ങും. സയ്യിദ് എന്‍.പി.എം ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ നയിക്കുന്ന യാത്ര രാവിലെ ഒമ്പത് മണിക്ക് മാലിക് ദീനാര്‍ പരിസരത്ത് നിന്ന് പ്രയാണമാരംഭിക്കും.
മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹനീഫ് മൗലവി ഉളിയത്തടുക്ക,സുഹൈല്‍ ഫൈസി കമ്പാര്‍, അഷ്‌റഫ് റഹ്മാനി ചൗക്കി, പി.എ ജലീല്‍ ഹിദായത്ത് നഗര്‍, ജഅഫര്‍ ബുസ്ത്താനി പട്‌ള, ആരിഫ് റഹ്മാന്‍ ഹുദവി, സാലിം ചുടുവളപ്പില്‍, ഷഫീഖ് ഖാസിലേന്‍, ലത്തീഫ് കൊല്ലമ്പാടി, ശബീര്‍ തളങ്കര, നൗഫല്‍ എസ്.പി നഗര്‍ എന്നിവര്‍ ഉപനായകന്മാരായും മേഖല പ്രസിഡണ്ട് ഹാരിസ് ബെദിര ഡയരക്ടറും മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍ കോഡിനേറ്ററുമായ സന്ദേശയാത്ര രാത്രി എട്ടു മണിക്ക് ബെദിരയില്‍ സമാപ്പിക്കും. യാത്രക്ക് കാസര്‍കോട് മേഖലയില്‍ 23 കേന്ദ്രങ്ങളില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, തയലങ്ങാടി ഖത്തീബ് നാസര്‍ ഫൈസി, കൊല്ലമ്പാടി ഖത്തീബ് അബു നബ്ഹാന്‍ അസ് ഹരി, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എസ്.പി സലാഹുദ്ധീന്‍, മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍, ജില്ലാ സെക്രട്ടറി യു. സഹദ് ഹാജി, സമസ്ത എംപ്ലോയീസ് സെക്രട്ടറി സിറാജുദ്ദീന്‍ ഖാസിലേന്‍, യു. ബഷീര്‍ ഉളിത്തടുക്ക, മദ്രസ മാനേജ്‌മെന്റ് സെക്രട്ടറി സത്താര്‍ ഹാജി അണങ്കൂര്‍, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, സി.എ അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് മൗലവി, അമീന്‍ ഹുദവി, അബൂബക്കര്‍ ഹുദവി, രിഫാഇ മൗലവി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

Post a Comment
0 Comments