Type Here to Get Search Results !

Bottom Ad

സന്ദീപിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി

കാസര്‍കോട് (www.evisionnews.in): പോലീസ് കസ്റ്റഡിയില്‍ മരിച്ച ബി.എം.എസ് പ്രവര്‍ത്തകനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ ചൗക്കിയിലെ സന്ദീപിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് 11 മണിയോടെയാണ് കോഴിക്കോടേക്ക് കൊണ്ടുപോയത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (27) മരിച്ചത്. ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം ചിലര്‍ മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ട് അവിടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് സന്ദീപ് ഉള്‍പ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇതിനിടയിലാണ് സന്ദീപ് മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad