Type Here to Get Search Results !

Bottom Ad

ബെദിര പാണക്കാട് തങ്ങള്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു


ബെദിര (www.evisionnews.in): പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂള്‍ വാര്‍ഷികം വിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഓരോ സ്‌കൂള്‍ വാര്‍ഷികാഘോഷവും കാരണമാകണമെന്ന് മന്ത്രി പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. 

ഇ. അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞ്, പി.എസ് ഹമീദ്, രവീന്ദ്രന്‍ പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വിനോദ് കുമാര്‍ പെരുമ്പള, സി.എ അബ്ദുല്ലക്കുഞ്ഞി ചാല, സലീം അത്തിവളപ്പ്, സമീറ അബ്ദുല്‍ റസാഖ്, മുഹമ്മദ് കുഞ്ഞി മാണിമൂല, സി.എ ഇബ്രാഹിം ഹാജി ചാല, സലാഹുദ്ദീന്‍ വലിയവളപ്പ്, സി.ഐ.എ സലാം, സ്‌കാനിയ ബെദിര, ബി.എം.സി ബഷീര്‍, കുഞ്ഞഹമ്മദ് ബി.എം.സി, (www.evisionnews.in) ഹെഡ് മാസ്റ്റര്‍ നാരായണന്‍, അധ്യാപകരായ ബക്കര്‍, കബീര്‍, അബ്ദുല്ല പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കി.


കവിയരങ്ങില്‍ സ്‌കാനിയ ബെദിര അധ്യക്ഷനായി. പി.എസ് ഹമീദ്, രവീന്ദ്രന്‍ പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വിനോദ് കുമാര്‍ പെരുമ്പള, നവാസ് കരിപ്പൊടി, കെ. ശോഭ എന്നിവര്‍ കവിത ആലപിച്ചു. ബീഫാത്തിമ ഇബ്രാഹിം, ഇ. അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞ്, കുഞ്ഞഹമ്മദ് ബി.എം.സി, സി.എ മുഹമ്മദ് കുഞ്ഞി, സലീം അത്തിവളപ്പ്, സലാഹുദ്ദീന്‍ (www.evisionnews.in) വലിയവളപ്പ്, സി.ഐ.എ സലാം, മുഹമ്മദ് കുഞ്ഞി മാണിമൂലസംബന്ധിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ എക്‌സിബിഷന്‍ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കരകൗശല നിര്‍മിതിയുടെ പ്രദര്‍ശനം ഇ. അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ അരങ്ങേറി.



Post a Comment

0 Comments

Top Post Ad

Below Post Ad