പള്ളിക്കര (www.evisionnews.in): പള്ളിക്കര തൊട്ടി മുസ്‌ലിം യൂത്ത് സെന്ററിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് ഉത്തര മലബാര്‍ മാപ്പിളപ്പാട്ട്, ദഫ് മത്സരം നാളെ പള്ളിക്കര തൊട്ടിയില്‍ തയാറാക്കിയ അഹ്്മദ് ഹാരിസ് -അല്‍ത്താഫ് നഗറില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് പരിപാടി ദര്‍ശന ചാനല്‍ പ്രോഗ്രാം പൊഡ്യൂസര്‍ അഹമ്മദ് പി സിറാജ് എടയന്നൂര്‍ ഉദ്ഘാടനം ചെയ്യും.
അബ്ദുല്‍ റഹ്്മാന്‍ ഹുദവി തൊട്ടി അധ്യക്ഷത വഹിക്കും. റഷീദ് ഹുദവി തൊട്ടി സ്വാഗതം പറയും. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ദാമോദരന്‍, ഇവിഷന്‍ റിപ്പോര്‍ട്ടര്‍ ഖയ്യൂം മാന്യ എന്നിവര്‍ (www.evisionnews.in) മുഖ്യാതിഥിയാകും. തൊട്ടി സാലിഹ് ഹാജി, എം.എ ലത്തീഫ്, മുഹമ്മദ് കുഞ്ഞി ബേങ്ക്, ബഷീര്‍ പള്ളിപ്പുഴ, ഹാരിസ് പള്ളിപ്പുഴ, ഹാരിസ് തൊട്ടി, നവാഫ് ബേങ്ക് പ്രസംഗിക്കും.
ദഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 12012 രൂപയും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 6006, 2002 രൂപയും സമ്മാനമായി നല്‍കും. മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 6000 രൂപയും രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 3000 രൂപയും സമ്മാനിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 8606331334, 9744831323, 8606140544.

Post a Comment
0 Comments