Type Here to Get Search Results !

Bottom Ad

മദീനാപാഷന്‍ സ്‌നേഹ സന്ദേശയാത്രക്ക് ഹുദൈബിയ്യ നഗറില്‍ തുടക്കമായി


കാസര്‍കോട് (www.evisionnews.in): ഏപ്രില്‍ 14, 15, 16 തിയതികളില്‍ തളങ്കരയില്‍ നടക്കുന്ന മദീനാപാഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കാസര്‍കോട് മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടക്കുന്ന സ്‌നേഹ സന്ദേശയാത്ര ഇന്ന് രാവിലെ ഒമ്പത് മണിക്ക് മാലിക് ദീനാര്‍ പരിസരത്ത് നിന്ന് പ്രയാണമാരംഭിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ജാഥ നായകന്‍ എന്‍.പി.എം ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മേഖലയിലെ 23 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സന്ദേശയാത്ര രാത്രി എട്ടു മണിക്ക് ബെദിരയില്‍ സമാപിക്കും. 

ഉദ്ഘാടന പരിപാടിയില്‍ എം.എ ഖലീല്‍, സിറാജുദ്ധീന്‍ ഖാസിലേന്‍, ഹാരിസ് ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, രിഫാഇ മൗലവി, അബ്ദുസമദ് മൗലവി, പി.എ ജലീല്‍ മുഹമ്മദ് കുഞ്ഞി തുരുത്തി, ഹസ്ബുല്ല അറന്തോട്, നിസാമുദ്ദീന്‍ തുരുത്തി, ജുനൈദ് തുരുത്തി, ആരിഫ് ഹുദവി, അബൂബക്കര്‍ ഹുദവി, ഷഫീഖ് ഖാസിലേന്‍, സിദ്ധീഖ് ചക്കര, സലാം മൗലവി പള്ളങ്കോട്, ഷഹീര്‍ മൊഗ്രാല്‍ പുത്തൂര്‍ സംബന്ധിച്ചു.

മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹനീഫ് മൗലവി ഉളിയത്തടുക്ക,സുഹൈല്‍ ഫൈസി കമ്പാര്‍, അഷ്‌റഫ് റഹ്മാനി ചൗക്കി, പി.എ ജലീല്‍ ഹിദായത്ത് നഗര്‍, ജഅഫര്‍ ബുസ്ത്താനി പടഌ ആരിഫ് റഹ്മാന്‍ ഹുദവി, സാലിം ചുടുവളപ്പില്‍, ഷഫീഖ് ഖാസിലേന്‍, ലത്തീഫ് കൊല്ലമ്പാടി, ശബീര്‍ തളങ്കര, നൗഫല്‍ എസ്.പി നഗര്‍ എന്നിവര്‍ ഉപനായകന്മാരായും മേഖലാ പ്രസിഡണ്ട് ഹാരിസ് ബെദിര ഡയരക്ടറും മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍ കോഡിനേറ്ററുമായാണ് സന്ദേശയാത്ര പ്രയാണം ചെയ്യുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad