Type Here to Get Search Results !

Bottom Ad

ബി.എം.എസ് പ്രവര്‍ത്തകന്റെ മരണം: കാസര്‍കോട് മണ്ഡലത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം


കാസര്‍കോട് (www.evisionnews.in): ബി.എം.എസ് പ്രവര്‍ത്തകനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്സിലെ സന്ദീപ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വാകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി അടക്കം സര്‍വീസ് നടത്തുന്നില്ല. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ ഷെഡ്യൂളുകളും റദ്ദ് ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്നുള്ള ബസുകള്‍ പാലക്കുന്ന് വരെയും മംഗലാപുരത്ത് നിന്നുള്ളവ കുമ്പള വരെയും സര്‍വീസ് നടത്തുന്നുണ്ടെന്നും ഡിപ്പോ അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (27) മരിച്ചത്. ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം ചിലര്‍ മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ട് അവിടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് സന്ദീപ് ഉള്‍പ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇതിനിടയിലാണ് സന്ദീപ് മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad