പെരിയ (www.evisionnews.in): ശുദ്ധജലം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ആയംപാറ ഉരുളംകൊടി കോളനിയിലേക്ക് കുണിയ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രവര്‍ത്തകര്‍ കുടിവെള്ളവുമായി എത്തി. കടുത്ത വേനലില്‍ കോളനിയിലെ നാല്‍പതോളം കുടുംബാംഗങ്ങളാണ് ജലത്തിന് വേണ്ടി നെട്ടോട്ടമോടുന്നത്. കോളനിയില്‍ സ്ഥാപിച്ച കുഴല്‍ക്കിണറില്‍ വെള്ളമില്ലാതെ വന്നതോടെ ഇവര്‍ക്ക് വെള്ളം ശേഖരിക്കാന്‍ ഒരു ടാങ്ക് അധികൃതര്‍ ഇവിടെ ഇറക്കി വച്ചെങ്കിലും വെള്ളമെത്തിച്ചില്ല.
കഴിഞ്ഞ വര്‍ഷവും ഗ്രീന്‍ സ്റ്റാര്‍ പ്രവര്‍ത്തകര്‍ ഈ പ്രദേശത്തെ വിവിധ കോളനികളില്‍ മാസങ്ങളോളം രാവിലെ മുതല്‍ രാത്രി വരെ കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഉരുളാംകോടി കോളനിയിലേക്ക് അയ്യായിരം ലിറ്റര്‍ വീതം വെള്ളമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രീന്‍ സ്റ്റാര്‍ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നത്. ഗ്രീന്‍ സ്റ്റാര്‍ പ്രവര്‍ത്തകരായ മന്‍സൂര്‍, അജ്മല്‍, മഹ്റൂഫ്, റാഷിദ്, യൂനുസ് എന്നിവരുടെ നേതൃത്വത്തിലാണ് ജലവിതരണം നടത്തുന്നത്.

Post a Comment
0 Comments