Type Here to Get Search Results !

Bottom Ad

കസ്റ്റഡി മരണം: എസ് ഐയെ സ്ഥലം മാറ്റി

കാസർഗോട് : (www.evisionnews.in) ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) പോലിസ് ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ കെ അജിത് കുമാറിനെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. പകരം ചുമതല അഡീഷണല്‍ എസ് ഐ അമ്പാടിക്ക് നല്‍കി.

പോലീസിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അസൈനാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് കിട്ടിയതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad