Type Here to Get Search Results !

Bottom Ad

ഉംറ കഴിഞ്ഞ് മടങ്ങിയ പുത്തൂര്‍ സ്വദേശികള്‍ സൗദിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു


മംഗളൂരു (www.evisionnews.in): ഉംറ നിര്‍വഹിച്ച് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സൗദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സംഭവം. അപകടത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ദക്ഷിണ കര്‍ണാടകയിലെ പൂത്തൂര്‍ സ്വദേശികളാണ്. 

പൂത്തൂരില്‍ അഭിഭാഷകനായിരുന്ന വസീര്‍ അഹമ്മദ് (31), മകന്‍ നിഹാന്‍ (എട്ടു വയസ്), സഹോദരി ഖമറുന്നിസ (35) എന്നിവരാണ് മരിച്ചത്. ഖമറുന്നീസയുടെ ഭര്‍ത്താവ് ജബ്ബാറിനെ (32) അതീവ ഗുരുതരനിലയില്‍ തബൂക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തബൂക്കില്‍ നിന്നും 220 കിമി അകലെ ഈജിപ്ത് അതിര്‍ത്തിയിലുള്ള ഹക്കാല്‍ എന്ന ചരിത്ര നഗരിയിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച ഫോര്‍ച്യൂണര്‍ കാര്‍ അപകടത്തില്‍പെട്ടത്. കൊല്ലപ്പെട്ട അഡ്വ. വസീര്‍ ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജറാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad