Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടികളുടെ ഫോട്ടോയെടുത്തത് പരാതിപ്പെട്ട വിദ്യാര്‍ത്ഥിക്ക് മര്‍ദനം: യുവാവിനെതിരെ കേസ്


കുമ്പള (www.evisionnews.in): പെണ്‍കുട്ടികളുടെ ഫോട്ടോയെടുത്തത് പരാതിപ്പെട്ട വിദ്യാര്‍ത്ഥിയെ അടിച്ചുപരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ കൊടിയമ്മയിലെ യുവാവിനെതിരെ കുമ്പള പോലീസ് കേസെടുത്തു. കളത്തൂരിലെ ഒധ്യാളം ഹൗസിലെ അബ്ദുല്‍ സായിദിനെ മര്‍ദിച്ചതിന് കൊടിയമ്മ ഗവ. ഹൈസ്‌കൂളിന് സമീപത്തെ ചൂട്ട സിദ്ധീഖ് എന്ന അബൂബക്കര്‍ സിദ്ധീഖിനെതിരെയാണ് കേസ്. 

കൊടിയമ്മ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ ജനലിലൂടെ ഒളിഞ്ഞെടുത്ത യുവാവിനെ അധ്യാപകര്‍ക്ക് കാണിച്ചുകൊടുത്ത വൈരാഗ്യത്തില്‍ സിദ്ദീഖ് സായിദിനെ മരകഷ്ണം കൊണ്ട് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പരാതി ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ പരാതിയിലാണ് കുമ്പള പോലീസ് കേസെടുത്തത്. 




Post a Comment

0 Comments

Top Post Ad

Below Post Ad