Type Here to Get Search Results !

Bottom Ad

ഇടപാടുകാരെ കൊള്ളയടിക്കാന്‍ എസ്.ബി.ഐ: ബാങ്ക് സേവനങ്ങള്‍ക്ക് പ്രത്യേക ചാര്‍ജും പിഴയും


ന്യൂഡല്‍ഹി (www.evisionnews.in): സ്വകാര്യ ബാങ്കുകള്‍ക്ക് പിന്നാലെ എസ്.ബി.ഐയും ഇടപാടുകാരെ കൊള്ളയടിക്കാന്‍ കരുക്കള്‍നീക്കുന്നു. എസ്.ബി.ടി ഉള്‍പ്പടെയുള്ള അഞ്ചു പ്രാദേശിക ബാങ്കുകളെ ഒറ്റയടിക്ക് വിഴുങ്ങിയതിന് പിന്നാലെയാണ് ഇടപാടുകാരന്റെ തലതകര്‍ക്കുന്ന നിയമവുമായി എസ്.ബിഐ ജനങ്ങളെ വെല്ലുവിളിക്കുന്നത്. എസ്.ബി.ടിക്ക് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ എന്നീ ബാങ്കുകളും എസ്ബിഐയില്‍ ലയിച്ചുകഴിഞ്ഞു. എസ്ബിഐ- എസ്ബിടി ലയനം പൂര്‍ത്തിയാകുന്നതോടെ കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖല ബാങ്കാണ് ഇല്ലാതായത്. 

പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് എസ്ബിഐയും കൂട്ടിയത് ഇങ്ങനെയാണ്. എപ്രില്‍ ഒന്നു മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപവരെ പിഴ ഈടാക്കും. എല്ലാ ചാര്‍ജുകള്‍ക്കും പിഴകള്‍ക്കും ഒപ്പം 14.5ശതമാനം സേവനനികുതിയും അടക്കേണ്ടിവരും. 

എസ്ബിഐ ഇടപാടുകാരന്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് ഒരുമാസം അഞ്ചുതവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ ഈടാക്കുന്ന തുക അഞ്ചില്‍നിന്നു പത്തുരൂപയാക്കി. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്നെങ്കില്‍ 20 രൂപ ഈടാക്കും. പണരഹിത ഇടപാടുകള്‍ക്ക് ഇതു യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ്. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5000 രൂപവേണം. ഇല്ലെങ്കില്‍ 100 രൂപ വരെയാണ് പിഴ. ഇത് കേരളത്തിന് ബാധകമല്ല.

നഗരങ്ങളില്‍ 3000 രൂപ മിനിമം ബാലന്‍സില്ലെങ്കില്‍ 40 മുതല്‍ 80 രൂപവരെ പിഴയീടാക്കും. അര്‍ധനഗരങ്ങളിലെ അക്കൗണ്ടില്‍ 2000 രൂപ മിനിമം ബാലന്‍സ് വേണം. ഇല്ലെങ്കില്‍ പിഴ 25 മുതല്‍ 50 രൂപവരെ. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 മുതല്‍ 50 രൂപ വരെ പിഴയീടാക്കും. 25,000 രൂപയില്‍ താഴെ മിനിമം ബാലന്‍സുള്ള അക്കൗണ്ടുടമ ബാങ്ക് ശാഖയില്‍നിന്നു രണ്ടുതവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ്. മുമ്പ് നാലുതവണ സൗജന്യമായി പിന്‍വലിക്കാമായിരുന്നു. മാസം മൂന്നു തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നിലവില്‍ ഈടാക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad