Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം: വിളംബര റാലി നാളെ


കാസര്‍കോട് (www.evisionnews.in): ഏപ്രില്‍ 14, 15, 16 തിയതികളില്‍ തളങ്കര ഹുദൈബിയ്യ നഗറില്‍ നടക്കുന്ന മദീന പാഷന്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിളംബര റാലി 13ന് വൈകിട്ട് നാലു മണിക്ക് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നിന്ന് തുടങ്ങും. 

മേഖല പ്രസിഡന്റ് ഹാരിസ് ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, എസ് വൈ എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍ ഹിദായത്ത് നഗര്‍, ഹാരിസ് ദാരിമി ബെദിര, സിറാജുദ്ധീന്‍ ഖാസിലേന്‍, ശിഹാബ് അണങ്കൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, പി.എ ജലീല്‍, ശഫീഖ് ഖാസിലേന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad