Type Here to Get Search Results !

Bottom Ad

നാണക്കേട്.. ഇന്റലിജന്‍സ് മേധാവിക്ക് മന്ത്രി ചന്ദ്രശേഖരനെ കണ്ട് തിരിച്ചറിഞ്ഞില്ല


തിരുവനന്തപുരം (www.evisionnews.in): വീഴ്ചകളില്‍ നിന്ന് വീഴ്ചകളിലേക്ക് കൂപ്പുകുത്തുന്ന സംസ്ഥാനത്തെ പോലീസിലെ ഉന്നത മേധാവികളിലൊരാള്‍ക്ക് മന്ത്രിമാരെ പോലും തിരിച്ചറിയുന്നില്ല. സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിനാണ് റവന്യു മന്ത്രിയെയും കൃഷി മന്ത്രിയെയും തമ്മില്‍ തിരിച്ചറിയാതെ ഉരുണ്ടുകളിച്ചത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ അദ്ദേഹത്തിന്റെ വസതിയില്‍ കാണാനെത്തിയപ്പോഴാണ് മുഹമ്മദ് യാസിന് അബദ്ധം സംഭവിച്ചത്. 

ബുധനാഴ്ച രാവിലെയാണ് പോലീസ് മേധാവികള്‍ക്ക് ഒന്നടങ്കം നാണക്കേടാക്കുന്ന സംഭവം അരങ്ങേറിയത്. എട്ടുമണിയോടെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു മുഹമ്മദ് യാസീന്‍. ഇന്നലെ വൈകിട്ട് തന്നെ ഇതിനുളള അനുമതി വാങ്ങുകയും ചെയ്തിരുന്നു. മന്ത്രിയുടെ വീട്ടില്‍ എത്തി കൈകൊടുത്തിട്ട്, അങ്ങ് അല്ലേ കൃഷിമന്ത്രി സുനില്‍കുമാര്‍ എന്നായിരുന്നു മുഹമ്മദ് യാസീന്റെ ചോദ്യം. ഇത് കേട്ട് ചന്ദ്രശേഖരന്‍ ആദ്യം ഒന്നു നടുങ്ങിയെങ്കിലും താന്‍ സുനില്‍കുമാര്‍ അല്ലെന്നും അദ്ദേഹത്തിന്റെ വീട് ഇവിടെയല്ലെന്നും വ്യക്തമാക്കി. തുടര്‍ന്ന് കൃഷിമന്ത്രിയുടെ വീടും പറഞ്ഞുകൊടുത്തു. ചന്ദ്രശേഖരന്‍ തന്നെ സ്ഥിരീകരിച്ചതാണിത്.

അദ്ദേഹത്തെ എനിക്ക് കാണേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങോട്ട് ഫോണ്‍ വന്നതുകൊണ്ടാണ് അദ്ദേഹത്തെ കാണാനായത്. തന്നെ അറിയാത്ത ആളാണ് ഇന്റലിജന്‍സ് മേധാവി എന്നത് വളരെ മോശമായിപ്പോയെന്നും മന്ത്രി പറഞ്ഞു. തൃശൂരിലെ പോലീസ് വകുപ്പിന് കീഴിലുളള ഓഫീസില്‍ നിന്നും കൃഷി വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായിട്ടാണ് ഇന്റലിജന്‍സ് മേധാവി റവന്യൂ മന്ത്രിയെ സമീപിച്ച് പോലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയത്.

എന്നാല്‍ തന്റെ ഡ്രൈവര്‍ക്ക് പറ്റിയ അബദ്ധമാണിതെന്നാണ് മുഹമ്മദ് യാസീന്റെ വിശദീകരണം. ഡ്രൈവര്‍ മന്ത്രിയുടെ വീട് മാറി തന്നെ കൊണ്ടുചെല്ലുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ രഹസ്യാന്വേഷണത്തിന്റെ ചുമതലയുളള ഉന്നത പോലീസ് ഉദ്യോഗസ്ഥന് മന്ത്രിമാരെ പോലും അറിയില്ലെന്നത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad