Type Here to Get Search Results !

Bottom Ad

മമതാ ബാനര്‍ജി ഹിന്ദുവിരുദ്ധ: തലവെട്ടുന്നവര്‍ക്ക് 11ലക്ഷം: പുതിയ ഭീഷണിയുമായി ബിജെപി നേതാവ്


കൊല്‍ക്കത്ത (www.evisionnews.in): കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടണമെന്ന മധ്യപ്രദേശ് ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും തലവെട്ടണമെന്ന ആവശ്യവുമായി ബംഗാളിലെ ബിജെപി നേതൃത്വം രംഗത്ത് വന്നത് പുതിയവിവാദത്തിന് വഴിതുറന്നു. ബിജെപി യുവനേതാവായ യോഗേഷ് വാര്‍ഷ്ണി ബംഗാള്‍ മുഖ്യമന്ത്രിയുടെ തല വെട്ടിയാല്‍ 11 ലക്ഷം ഇനാം നല്‍കാമെന്ന വിവാദ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ഹനുമാന്‍ ജയന്തി ആഘോഷത്തില്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെവൈഎം നേതാവ് മമതാ ബാനര്‍ജിക്കെതിരേ രംഗത്ത് വന്നത്. മമതാ ബാനര്‍ജി ഹിന്ദുക്കളോട് പൂര്‍വ്വ വൈരാഗ്യം വെച്ചാണ് പെരുമാറുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് താന്‍ 11 ലക്ഷം രൂപ നല്‍കുമെന്നും ആയിരുന്നു ബിജെപി യുവനേതാവിന്റെ പ്രസ്താവന. 

ഹനുമാന്‍ ജയന്തിയില്‍ സരസ്വതി പൂജ നടത്താന്‍ അനുവദിക്കുന്നില്ല. അതിനായി എത്തിയവരെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടത്തി ഓടിച്ചു. എന്നാല്‍ ഇഫ്ത്താര്‍ പാര്‍ട്ടി പോലെയുള്ള കാര്യം നടത്തി മുസ്ലീംകള്‍ക്ക് പിന്തുണ നല്‍കുകയും മമത ചെയ്യുന്നുണ്ട്. ഇഫ്ത്താര്‍ പാര്‍ട്ടി നടത്തുന്നത് പോലെയുള്ള കാര്യങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കുന്ന മമത രാജ്യത്തെ ഹിന്ദുക്കളോട് വിവേചനം കാട്ടുകയാണെന്നും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad