മൊഗ്രാല്‍ പൂത്തൂര്‍ (www.evisionnews.in): എന്റെ കുടുംബക്കാരെ... ചങ്ങായിമാരെ... നാട്ടുകാരെ... ഞാന്‍ സൈനുദ്ദീന്‍ ബഹറൈന്‍ ബള്ളൂര്‍. എന്റെ 44-ാം പിറന്നാള്‍ ആഗോസം എന്റെ പൊരേല്‍ കൊണ്ടാടുന്ന്. നിങ്ങൊ എല്ലാരും കുടുംബത്തോടെ ബരണം... തന്റെ നാല്‍പത്തിനാലാം പിറന്നാളാഘോഷം കൊണ്ടാടാന്‍ തനി കാസര്‍കോടന്‍ സ്ലാങില്‍ കത്തടിച്ച് വിതരണം ചെയ്ത് മൊഗ്രാല്‍ പൂത്തൂര്‍ ബള്ളൂരിലെ സൈനുദ്ദീന്‍ ബഹ്‌റൈന്‍ വേറിട്ട വാര്‍ത്ത സൃഷ്ടിച്ച് ജനശ്രദ്ധനേടി. ഏപ്രില്‍ 16ന് ഞായറാഴ്ചയാണ് കെങ്കേമന്‍ പിറന്നാളാഘോഷം.
44 കിലോ കേക്ക് മുറിച്ചാണ് 44മത് പിറന്നാളാഘോഷം. അയ്യായിരം പേര്‍ക്ക് അടിപൊളി ഫുഡ്ഡുമുണ്ട്. വൈകിട്ട് 7 മണിമുതല്‍ രാത്രി 10.30വരെയാണ് സദ്യ. പരിപാടി കൊഴുപ്പിക്കാന്‍ ഹനീഫ് ബംബ്രാണ അവതരിപ്പിക്കുന്ന സല്‍സബാ ഓര്‍ക്കസ്ട്രയുടെ ഗാനമേളയുമുണ്ട്. മ്യൂസിക് ആല്‍ബങ്ങളിലും പട്ടുറുമ്മാലിലും ടിവി ചാനലുകളിലും ചിരപരിചിതരായ കലാകാരന്മാരാണ് ഗാനമേളയില്‍ അണിനിരക്കുന്നത്. മാജിക് ഷോയുമുണ്ട്. ജാതി മത വര്‍ഗ ഭേദമില്ലാത്ത കലാസന്ധ്യയാണ് പിറന്നാളാഘോഷത്തിന്റെ ഭാഗമായുള്ളതെന്ന് സൈനുദ്ദീന്‍ പറയുന്നു.

Post a Comment
0 Comments