ശംസുദ്ദീന്‍ ഹുദവി ചേരൂര്‍
സമ്മര്‍ വെക്കേഷന്‍... പഠനകാലത്ത് മനസില്‍ ആഹ്ലാദവും ആനന്ദവും കോരിയിട്ടിരുന്ന സുന്ദര നാമം. അതെ, അവധിക്കാലം ദീര്‍ഘകാല കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു. പഠനച്ചുടിനിടയില്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായിരുന്നു. പത്ത് മാസത്തെ (www.evisionnews.in)പഠനവും അതിന്റെ അഗ്നി പരീക്ഷകളും കഴിഞ്ഞ് എല്ലാം മറന്ന് അടിച്ചു പൊളിക്കാന്‍ കിട്ടുന്ന രണ്ട് വേനല്‍ മാസങ്ങള്‍..
പലര്‍ക്കും പലവിധ പദ്ധതികളായിരിക്കും. ചിലര്‍ക്ക് ഉടന്‍ തന്നെ ഏതെങ്കിലും വെക്കേഷന്‍ കോച്ചിംഗ് സെന്ററിലേക്കോ മറ്റോ പോകേണ്ടി വരും. അവരുടെ അവധി തുടങ്ങുന്നതിന്ന് മുമ്പേ കഴിഞ്ഞുവെന്ന് ചുരുക്കം. ചിലര്‍ക്ക് കംപ്യൂട്ടര്‍ പഠനം. മറ്റുചിലര്‍ ദീര്‍ഘയാത്രകള്‍ പദ്ധതിയിട്ടിരിക്കും, പ്രകൃതി രമണീയവും മനോഹരവുമായ സ്ഥലങ്ങള്‍ കണ്ടെത്തി സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ച് മനസും ശരീരവും ഊര്‍ജസ്വലവും ഉന്മേഷഭരിതവുമാക്കുന്ന കിടിലന്‍ വിനോദയാത്രകള്‍..! വേറെയും ചിലര്‍ നാട്ടിലും കുടുംബ വീടുകളിലും സന്ദര്‍ശനം നടത്തിയും ബന്ധങ്ങള്‍ പുതുക്കിയും (www.evisionnews.in)ചെറിയ കൃഷികളും മറ്റു പല നല്ലകാര്യങ്ങളുമെല്ലാം ചെയ്ത് അവധി ആഘോഷിക്കാനായിരിക്കും കണ്ക്കുകൂട്ടല്‍.
അവധിക്കാലത്തിന്റെയും ആഘോഷത്തിന്റെയും നിറവും രൂപവും രീതിയും മാറുന്ന ഈ കാലത്ത് ഒരവധിക്കാല പുനര്‍വിചിന്തനം എന്തുകൊണ്ടും അനിവാര്യമാണ്. അന്നും ഇന്നും ഈ വെക്കേഷന്‍ കാലം ഒരു പോലെയാണോ? കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ഈ അല്‍ഭുത നൂറ്റാണ്ടില്‍ നമ്മുടെ അവധിക്കാലങ്ങളും ഏറെ മാറിപ്പോയോ? വെക്കേഷന്‍ ഉപകാരത്തിലേറെ ഉപദ്രവമായിപ്പോയോ?
അവധിക്കാല ക്ലാസുകള്‍ അവധികൊല്ലികളാകുമ്പോള്‍
ഇന്ന് പ്രബുദ്ധമെന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിന്റെ മുക്കിലും മൂലയിലും കാണുന്നത് അവധിക്കാല (www.evisionnews.in)ക്ലാസുകളുടെ പരസ്യവാചകങ്ങളാണ് (ക്ലാസുണ്ടെങ്കില്‍ അതിനെയെങ്ങനെ അവധിക്കാലമെന്ന് വിളിക്കാന്‍ പറ്റുമെന്നത് ചിന്തനീയമാണ് !)
ഒരു മാസത്തെയും രണ്ട് മാസത്തെയും കംപ്യൂട്ടര്‍, സ്‌പോര്‍ട്‌സ്, ഡാന്‍സ്, മ്യൂസിക് തുടങ്ങി എല്ലാതരം പരിശീലനങ്ങളും ഇന്ന് സുലഭം. ട്യൂഷനുകളാണ് ഏറെ രസകരം. രണ്ടുബെഞ്ചും ഒരു മതിലും തട്ടിക്കൂട്ടിയും അല്ലെങ്കില്‍ മൈതാനങ്ങളിലും പീടികത്തിണ്ണകളിലും ഹാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളുലും വാടകമുറികളിലും എന്തിനേറെ വീടുകളിലും വരെ അവധിക്കാലമെന്നൊരു പൊന്നോമന പേരിട്ട് ക്ലാസുകള്‍! ചുരുക്കിപ്പറഞ്ഞാല്‍ വളരെ ചീപ്പായ വിദ്യഭ്യാസകച്ചവടം. ഇങ്ങനെയൊക്കെയായ ഇവിടെ യഥാര്‍ത്ഥത്തില്‍ അവധി കിട്ടുന്നുണ്ടോ?
മാര്‍ച്ചിന്റെ പരീക്ഷാചൂട് കഴിയുമ്പോഴേക്ക് രക്ഷിതാക്കള്‍ ഓടാന്‍ തുടങ്ങുകയാണ്.തന്റെ മക്കളെ ഈ വെക്കേഷനില്‍ എവിടെ ചേര്‍ക്കണം? എന്തിന് ചേര്‍ക്കണം? എന്ന ചിന്ത അവരെ ഉറക്കം കെടുത്തുന്നു. എങ്ങും ഉയര്‍ന്ന് കാണുന്ന പരസ്യങ്ങളില്‍ (www.evisionnews.in)വീണുപോകുന്ന അവര്‍ അതിലേതെടുക്കണമെന്ന ടെന്‍ഷനിലാണ്. സ്‌കൂളടക്കുമ്പോള്‍ തന്നെ വേറൊന്ന് തുറന്ന് കൊടുത്താലെ അവര്‍്ക്ക് സ്വസ്ഥത കിട്ടൂ. ഒന്ന് സെലെക്ട് ചെയ്യുവോളം അവര്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. ഇനി ഏതെങ്കിലുമൊരാള്‍ ക്ലാസിനയക്കേണ്ടെന്ന് തീരുമാനിച്ചാല്‍ തന്നെ, 'വെക്കേഷനായിട്ട് തന്റെ മകനെന്താ വീട്ടില്‍ തന്നെ വല്ല ക്ലാസിനുമയച്ചൂടെ' എന്ന ചോദ്യം നാലുഭാഗത്തു നിന്നും കേള്‍ക്കേണ്ടി വരും. എന്തൊരു വിരോധാഭാസം!
തന്റെ മകന്ന് ഉയര്‍ന്ന ജോലി കിട്ടണം, അതിന്ന് എന്തു ചെയ്താലും വേണ്ടില്ല എന്ന ചിന്ത മാത്രമാണീ രക്ഷിതാക്കളുടെ മനസ്സില്‍. കളിച്ച് നടക്കാനുള്ള സമയമല്ല ഇത്, വെറുതെ വിട്ടാല്‍ ചീത്തയായിപ്പോവുമെന്ന ആശങ്ക! മക്കള്‍ അല്‍പമെങ്കിലും സ്വാതന്ത്ര്യം കൊതിക്കുന്നുണ്ടെന്നും (www.evisionnews.in)പുസ്തകത്താളിനപ്പുറം പലതും ഈ ലോകത്ത് പഠിക്കാനും അറിയാനുമുണ്ടെന്നും അവര്‍ മനസിലാക്കുന്നില്ല.
വില്‍ക്കാനുണ്ട് വിദ്യഭ്യാസം
ഹ്രസ്വകാല കോഴ്‌സെന്നും ട്രെയ്‌നിങ്ങെന്നും പറഞ്ഞ് കൂണ് പോലെ ഓരോയിടത്തും നാള്‍ക്കുനാള്‍ മുളച്ചുപൊന്തുന്ന ഈ കോച്ചിംഗ് സെന്ററുകളും വെക്കേഷന്‍ ക്ലാസുകളും യഥാര്‍ത്ഥത്തില്‍ വന്‍ ബിസിനസാണിന്ന്. ഒരു പണിയുമില്ലാത്തവന്‍ വരെ ഏപ്രീല്‍ മാസമാകുമ്പോള്‍ ക്ലാസെന്ന പേരില്‍ ഒരു തട്ടിക്കൂട്ടല്‍ തുടങ്ങും. ഒന്നന്വേഷിച്ചാല്‍ എളുപ്പം നമുക്ക് മനസിലാവും, നാലഞ്ച് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ബിസിനസ് സംരംഭം മാത്രമാണീ കൂണ്‍ കോളേജുകളെന്ന്. അല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനവസരമൊരുക്കണമെന്നോ സമൂഹം (www.evisionnews.in)അഭ്യസ്ഥ വിദ്യരാകണമെന്നൊ ഇവര്‍ക്ക് ആഗ്രഹമുണ്ടായിട്ടല്ല. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചും ഫോണ്‍ വഴിയും മറ്റും നടത്തുന്ന പബ്ലിസിറ്റിയില്‍ ധാരാളം ഹതഭാഗ്യര്‍ വീഴുകയും ചെയ്യുമ്പോള്‍ ഇവ വന്‍ വിജയമാവുന്നു.
മുമ്പൊക്കെ സ്‌കൂള്‍, ക്ലാസ് എന്നൊക്കെ കേള്‍ക്കുമ്പോഴുണ്ടായിരുന്ന സങ്കല്‍പം അത്യാവശ്യം സൗകര്യങ്ങളുള്ള നീണ്ട കെട്ടിടങ്ങളും ധാരാളം ക്ലാസ് മുറികളും വിശാലമായ ഗ്രൗണ്ടും മരങ്ങളും പഠനത്തിനനുയോജ്യവും ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷവുമായിരുന്നെങ്കില്‍; ഇന്ന് വല്ല ഫാക്ടറിക്ക് മുകളിലോ മരപ്പണിശാലക്കടുത്തോ ശബ്ദ മുഖരിതവും തിക്കും തിരക്കുമുള്ള കടകള്‍ക്കിടയിലോ റോഡ് സൈഡിലോ (www.evisionnews.in)തുടങ്ങി ക്ലാസെന്ന് പേരിട്ട് വിളിക്കുന്ന നാലു ചുമരുകള്‍ക്കിടയിലുള്ള സ്ഥലം മാത്രമായിരിക്കുന്നു പാഠശാലകള്‍.
ഗവണ്‍മെന്റ് അംഗീകൃതമെന്ന് കൊട്ടിഘോഷിച്ച് നല്‍കപ്പെടുന്ന ഇവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ ചിലപ്പോള്‍ വെറും കടലാസ് കഷ്ണങ്ങള്‍ മാത്രമായിരിക്കും. ഇത്തരം തട്ടിക്കൂട്ടല്‍ കോളേജുകളധികവും നിയമവിരുദ്ധമായിട്ടാണ് നടക്കുന്നതെന്നറിയാതെ അതില്‍ ആയിരങ്ങള്‍ ചെലവിടുമ്പോള്‍ അവരുടെ കച്ചവടത്തിന്ന്് വേണ്ടി സ്വന്തം മക്കളുടെ വിലയേറിയ സമയവും അവധിക്കാലവുമാണ് ബലിയാടാക്കുന്നതെന്ന് ഈ 'അസ്വസ്ഥ രക്ഷിതാക്കള്‍' എന്ന് തിരിച്ചറിഞ്ഞു തുടങ്ങും?
അവധിയില്ലാ ക്ലാസുകളുടെ മനശാസ്ത്രവശം
മനശാസ്ത്രപരമായി വിശകലനം ചെയ്യുകയാണെങ്കില്‍ കുട്ടികള്‍ക്ക് ഉപകാരത്തിലേറെ ഉപദ്രവകരമാണിത്തരം അവധികൊല്ലിക്ലാസുകളെന്ന് മനസിലാക്കാന്‍ പറ്റും. അവധികൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ വിദ്യാര്‍ത്ഥികളുടെ മാനസിക, ശാരീരീക ഉന്മേഷമാണ്. വിശ്രമിക്കാനിടമില്ലാതെ അതിരാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസും ഹോംവര്‍ക്കുകളും മറ്റു ബുദ്ധിമുട്ടുകളുമായി ദിവസവും (www.evisionnews.in)അസ്വസ്ഥതയും ഞെരുക്കവുമനുഭവിച്ച് ഒടുവില്‍ പരീക്ഷയടുക്കുമ്പോള്‍ സമ്മര്‍ദ്ദവും പിരിമുറുക്കവും ഒരുപാട് സഹിച്ച് ഉറക്കമൊഴിച്ചും മറ്റും പഠിച്ച് പരീക്ഷയൊന്ന് കഴിഞ്ഞ് കിട്ടുമ്പോള്‍ ആശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു അനുഭൂതിയായിരിക്കും അവരുടെ മനസുകളില്‍ നിറയുന്നത്.
ടെന്‍ഷനും മനസമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ കളിച്ചും രസിച്ചും യാത്ര ചെയ്തും ഫ്രീയായി പാറി നടന്ന് സുന്ദരമായ രണ്ട് മാസത്തെ ഇടവേള കഴിയുമ്പോഴേക്കും മനസും ശരീരവും പുതിയൊരു (www.evisionnews.in)വര്‍ഷത്തെ പഠനത്തിന് സര്‍വ്വസജ്ജമായിരിക്കും. അത്യാവശത്തോടെ, ഉല്‍സാഹത്തോടെ അടുത്ത വര്‍ഷവും നന്നായി തിളങ്ങാനുള്ള ഇന്ധനം ഈ അവധിക്കാലം അവനില്‍ നിറച്ച് വെക്കുന്നു.
പുസ്തകത്തിനപ്പുറത്തെ ലോകം കണ്ട്, അറിഞ്ഞ്, അനുഭവിച്ച് ആഹ്ലാദഭരിത ഹൃദയവുമായി കടന്ന് പോകുന്ന, ഓര്‍മയില്‍ എന്നും തങ്ങിനില്‍ക്കുന്ന മനോഹര വെക്കേഷന്‍ കാലം..! ഇതാണ് ഓരോ വിദ്യാര്‍ത്ഥിയും ആഗ്രഹിക്കുന്ന, കൊതിക്കുന്ന അവധിക്കാലം. അതിനവര്‍ക്ക് പൂര്‍ണ്ണ അവകാശവുമുണ്ട്. അവധിക്കാല ക്ലാസുകള്‍ അവന്റെ സുന്ദര സ്വപ്‌നങ്ങളെ തല്ലിക്കെടുത്തില്ലേ.. അത് നിഷേധിക്കുന്ന (www.evisionnews.in)രക്ഷിതാക്കള്‍ മക്കളെ നശിപ്പിച്ചുകളയുന്ന ക്രൂരതയാണ് ചെയ്യുന്നത്.
മനസ് മരവിച്ച പഠനയന്ത്രങ്ങള്‍
തനിക്ക് അവധിയില്ലെന്ന് മുമ്പേ മനസിലാക്കുന്ന അവന്റെ സര്‍വ്വവികാരങ്ങളും നശിച്ച് പോവില്ലേ..ഒന്ന് മനസ് തുറന്ന് ചിരിക്കാനോ കരയാനോ അവന്ന് കഴിയാതെ വരില്ലേ.. പുസ്തകത്തില്‍ നിന്ന് പുസ്തകത്തിലേക്ക് മാത്രം ചടഞ്ഞിരിക്കാന്‍ വിധിക്കപ്പെട്ട്് വികാരങ്ങള്‍ കടിച്ചമര്‍ത്തി വീര്‍പ്പുമുട്ടുമ്പോള്‍ വെറും റോബോട്ട് മാത്രമായിപ്പോയ തന്റെ ജീവിതത്തില്‍ പുരോഗതിയാണോ അതോഗതിയാണോ അവന്ന് ഉണ്ടാവുക? അവധിയറിയാത്ത അവന്ന് എവിടെ ന്ിന്നാണ് പുതിയ വര്‍ഷത്തിലേക്ക് താല്‍പര്യവും ഉ•േ-ശവും ലഭിക്കുക..? നടുനിവര്‍ത്താന് സമയം കിട്ടാത്ത, വികാരങ്ങള്‍ ഉള്ളിലൊതുക്കി ശീലിച്ചവന്റെ അകത്തെ ജിജ്ഞാസയും അന്വേഷണത്വരയും കെട്ട് പോകില്ലേ...ഒരു (www.evisionnews.in)നല്ല വിദ്യാര്‍ത്ഥിക്ക് വേണ്ടതെല്ലാം അവനില്‍ നിന്ന് മാഞ്ഞുതുടങ്ങുമ്പോഴായിരിക്കും കാശ് പൊടിച്ച് നിര്‍ബന്ധിച്ചയച്ച ഈ അവധിയില്ലാ ക്ലാസുകള്‍ വിപരീതഫലങ്ങളാണ് തന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞുതുടങ്ങുന്നത്.
പിന്നീടവന്‍ മൂകനായി ആരോടും മിണ്ടാത്തവനായിത്തീരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് സാമൂഹിക, കുടുംബകാര്യങ്ങളിലൊന്നും താല്‍പര്യമില്ലാത്തവനായി മാറുന്നു. തന്റെ ചെറിയ ലോകത്തിലൊതുങ്ങിപ്പോയ അവന്ന് ചുറ്റുമുള്ളതെന്നുമറിയില്ല. അക്ഷരങ്ങള്‍ക്ക് മുമ്പില്‍ മറ്റൊന്നുമറിയാതെ വെറും ബ്രോയിലര്‍ കോഴിയെപ്പോലെയവന്‍ വളരുകയാണ്. കേവലം പഠനയന്ത്രമായിത്തീര്‍ന്നയവന്ന് പുസ്തകത്തിനപ്പുറത്തെ വലിയ ലോകത്തെ യാഥാര്‍ത്ഥ്യങ്ങളുള്‍ക്കൊള്ളാനാവില്ല. ചെറിയ പ്രശ്‌നങ്ങളില്‍ പോലുമവന്‍ പകച്ച് പോവും. തളര്‍ത്തിക്കളയുന്ന (www.evisionnews.in)ജീവിതത്തിന്റെ ചില അനിവാര്യതകള്‍ക്കുമുന്നില്‍ അവന്ന് പിടിച്ചുനില്‍ക്കാനാവില്ല. കാരണം, രക്ഷിതാക്കളില്‍ നിന്ന് കിട്ടിയ 'ഉന്നത ജോലി സ്വപ്‌നങ്ങള്‍ക്ക്' മുന്നില്‍ മാത്രം സമയങ്ങള്‍ ഹോമിച്ച് തീര്‍ക്കുമ്പോള്‍ അവിടെ അവന്‍ അതൊന്നും കണ്ടിരുന്നില്ല.
പരസ്പര സ്‌നേഹ ബന്ധങ്ങളും വിശ്വാസവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് കൂടുതല്‍ ദൂഷ്യ ഫലങ്ങള്‍ ഉണ്ടാക്കുന്നു.ബന്ധങ്ങളിലെ വിള്ളലുകളാണല്ലോ ഇന്നത്തെ പ്രധാന പ്രശ്‌നം. അയല്‍പക്ക വീടുകള്‍ പോയിട്ട് സ്വന്തം വീട്ടുകാര്‍ തമ്മില്‍ വരെ പരസ്പര വിശ്വാസവും സ്‌നേഹ പ്രകടനവും ഇന്നൊരു അപൂര്‍വ്വ കാഴ്ച്ചയാണല്ലോ. തുറന്ന സംസാരം പോലുമില്ലാതെ എല്ലാവരും അവരുടെതായ ലോകത്താണ്. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും കടന്ന് വരവ് ദിക്കുകള്‍ക്കപ്പുറം സൗഹൃദങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ സ്വന്തം വീട്ടുകാര്‍ അവിടെ അന്യരായിത്തീര്‍ന്നു. ഇന്നെല്ലാ വീടുകളിലും കാണുന്ന പൊട്ടിത്തെറികള്‍ക്കെല്ലാം മുഖ്യകാരണം മറ്റൊന്നുമല്ല. ഒഴിവുസമയവും അവധിയും (www.evisionnews.in)ആര്‍ക്കുമില്ലാത്താണ് എല്ലാം വരുത്തിവെക്കുന്നത്. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചെടുത്തോളം എന്നും വാനും സ്‌കൂളും പഠനവുമായി കഴിയുന്ന അവര്‍ക്ക് വീട്ടുകാരോടും അയല്‍പക്കക്കാരോടും സംസാരിക്കാനും നാട്ടുകാര്യങ്ങളിലിടപെടാനും ബന്ധങ്ങള്‍ പുതുക്കാനും ആകെ കിട്ടുന്ന സമയമാണ് വെക്കേഷന്‍. അവിടെയുമവനെ പഠനത്തിന്റെ പേരില്‍ ശ്വാസം വിടാന്‍ അനുവദിക്കാതിരുന്നാല്‍ അനന്തരഫലങ്ങള്‍ അതിഭീകരമായിരിക്കും. അതനുഭവിക്കേണ്ടത് മക്കളെ വെച്ച് മായാലോകം സ്വപ്‌നം കാണുന്ന ഇതേ രക്ഷിതാക്കള്‍ തന്നെയായിരിക്കും. പുനര്‍ചിന്തനത്തിന് ഇനിയെങ്കിലും നാം സമയം കണ്ടെത്തുമോ?
പഴയ അവധിക്കാലങ്ങള്‍
അന്നൊക്കെ അവധിക്കാലം ഒരുല്‍സവമായിരുന്നു.ആരും ബൂദ്ധിമുട്ടിക്കാനില്ലാതെ, ഹോം വര്‍ക്കിന്റെ ടെന്‍ഷനില്ലാതെ, ടീച്ചറെ പേടിയില്ലാതെ, ലേറ്റാകുമെന്ന ഭയമില്ലാതെ ഒന്നും (www.evisionnews.in)ചിന്തിക്കാനില്ലാത്ത സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ , അടിച്ചുപൊളിയുടെ കാലം. പുഴക്കടവില്‍ പോയി ചൂണ്ടയിട്ട് മീന്‍ പിടിച്ചു മത്സരിക്കാനും, കിട്ടിയ മീനിന്റെ വലിപ്പം പറഞ്ഞ് തല്ലുകൂടാനും, കല്ലെറിഞ്ഞ് വീഴ്ത്തിയ പഴുത്ത മാങ്ങകള്‍ സ്വാദോടെ തിന്നാനും, തെങ്ങിന്‍ മുകളില്‍ നിന്ന് പുഴയില്‍ ചാടി മത്സരിച്ച് കുളിച്ച് കൊടും ചൂടിനെ ചെറുത്തു തോല്‍പ്പിക്കാനും, കശുമാങ്ങ തിന്ന് കശുവണ്ടി എണ്ണി ശേഖരിക്കാനും, പച്ചമാങ്ങ ഉപ്പുകൂട്ടി തിന്നാനും ചക്ക വാരിവലിച്ച് തിന്ന് കയ്യും കുപ്പായവും വൃത്തികേടാക്കി ഉമ്മാന്റെ വഴക്ക് കേള്‍ക്കാനും, ഇന്നന്യമായിപ്പോയ പലതരം കുട്ടിക്കളികള്‍ കളിക്കാനും, അങ്ങനെയങ്ങനെയെല്ലാറ്റിനുമുള്ള മാസങ്ങള്‍...! സന്തോഷത്തിനും മതിമറിന്നാഹ്ലാദിക്കാനും മാത്രമുള്ള മനോഹരമായ അവധിക്കാലം......!
കളിച്ചും രസിച്ചും നാട്ടിലൂടെ (www.evisionnews.in)കറങ്ങിനടന്നും നാടിനോടും നാട്ടുകാരോടുമൊപ്പം കഴിച്ചുകൂട്ടുന്ന സുന്ദരദിനങ്ങള്‍. കംപ്യൂട്ടര്‍ ഗെയിമിനും ടി.വിക്കും മുന്നില്‍ ചടഞ്ഞിരിക്കുന്ന ഇന്നത്തെ തലമുറക്ക് അതിന്റെ ആനന്ദം സങ്കല്‍പിച്ചെടുക്കാന്‍ പോലുമാവില്ല. മൊബൈലും ടാബുമായി വീട്ടിലാരെല്ലാമുണ്ടെന്ന് പോലും അറിയാത്തതാണിന്നെത്ത കുട്ടികളുടെ അവസ്ഥയെങ്കില്‍ കുടുംബക്കാരുടെ എല്ലാവരുടെയും വീടുകളില്‍ പോയി ദിവസം കണക്കാക്കി താമസിക്കുന്ന പതിവായിരുന്നു അന്നൊക്കെ. അവിടെ ബന്ധങ്ങള്‍ കൂടുതല്‍ കെട്ടുറപ്പുള്ളതായിരുന്നു, വീട്ടിനകത്തു വരെ സംശയങ്ങളും തെറ്റിദ്ധാരണകളും മാത്രമുള്ളയിന്നത്തെ തലമുറക്ക് ഇതൊക്കെയെവിടെന്ന് മനസിലാവാന്‍...
ആരവങ്ങളുടെയും ആഹ്ലാദത്തിമിര്‍പ്പിന്റെയും അവിസ്മരണീയ രണ്ട് മാസങ്ങള്‍ തിരിച്ച് വരാത്തവിധം പോയിക്കഴിഞ്ഞു. ഇനി എന്തെങ്കിലും പഠിക്കാനാണുദ്ദേശമെങ്കില്‍ തന്നെ പുസ്തകത്തിന്ന് മുന്നില്‍ തപസിരിക്കുന്നതിന്ന് പകരം സൈക്കിള്‍ ചവിട്ടാനും നീന്തല്‍ അഭ്യസിക്കാനും തയ്യല്‍ പഠിക്കാനുമൊക്കെയായിരുന്നു (www.evisionnews.in)അന്നൊക്കെ അവധിക്കാലം ഉപയോഗിച്ചിരുന്നത്. ഇത്തരം പ്രായോഗികമായ അവധിക്കാലങ്ങള്‍ കൊണ്ടല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് മനക്കരുത്തും ചടുലതയുമുണ്ടാകില്ല.
ആഭാസങ്ങളുടെയും അക്രമങ്ങളുടെയും മാത്രം സന്ദേശം പകര്‍ന്നു നല്‍കുന്ന ടി.വിയും മടിയുടെയും അലസതയുടെയും കാരണക്കാരനായ കംപ്യൂട്ടര്‍ ടാബ് ഗെയിമുകളും കൊണ്ടുള്ള ഇന്നത്തെ ഒഴിവുകാലങ്ങള്‍ കുട്ടികളെ നശിപ്പിക്കാന്‍ മാത്രമേ കാരണമാകൂ. വെക്കേഷനില്‍ പോലും വിശ്രമിക്കാതെ അറിവുകള്‍ ഗുളിക രൂപത്തിലാക്കി, അണ്ണാക്ക് തൊടാതെ വിഴുങ്ങിയാല്‍ വിദ്യാഭ്യാസം കൊണ്ടുള്ള ലക്ഷ്യം നേടാനാവുമോയെന്ന് (www.evisionnews.in)തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..അവധില്ലാത്ത അവധിക്കാലങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും അന്വേഷണത്തിനും ആലോചനകള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. എങ്കിലേ നമ്മുടെ വിദ്യാര്‍ത്ഥികള്‍ വിദ്യ അര്‍ത്ഥിക്കുന്നവരാവുകയൂള്ളൂ....!

Post a Comment
0 Comments