കാസര്‍കോട് (www.evisionnews.in): കേരളത്തിലെ പോലീസിന്റെ ജനങ്ങളോടുള്ള സമീപനം കാണുമ്പോള്‍ ബ്രിട്ടീഷ് പോലീസ് ഇന്ത്യന്‍ സ്വാതന്ത്യ സമര നേതാക്കളോട് കാണിച്ച സമീപനമാണ് സ്മരിക്കപ്പെടുന്നതെന്ന് കാസര്‍കോട് മണ്ഡലം എം.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി സമൂഹത്തോട് പോലീസ് കാണിക്കുന്നത് പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറിയ ആളുകളോട് പെരുമാറുന്നത് പോലെയാണെന്നും പോലീസിന്റെ ഈ നയം മാറ്റാന്‍ സമയമായെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഹമീദ് സി.ഐ, നവാസ് കുഞ്ചാര്‍, സാബിത്ത് ബിസി റോഡ്, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ചം, അന്‍സാഫ് കുന്നില്‍, ഷാനിഷ് നെല്ലിക്കട്ട, ഖലീല്‍ തുരുത്തി, ഇര്‍ഫാന്‍ കുന്നില്‍, ഷഫാന്‍ മൊഗര്‍, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, നൗഫല്‍ കുമ്പഡാജെ, ഇജാസ് പുത്തൂര്‍കള ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments