കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ശമ്പള പരിഷ്‌കരണത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ശമ്പള കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കുടിശ്ശിക തുക പണമായി ജീവനക്കാര്‍ക്ക് ലഭിക്കുമെന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ നേരത്തെ വാക്ക് നല്‍കിയതായിരുന്നു. ഈ വാക്കാണ് അന്യായമായി ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നത്.
ഇതില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രകടനം നടത്തി. പ്രകടനത്തിന് എസ് ഇ.യു. ജില്ലാ പ്രസിഡണ്ട് ഒ.എം ഷഫീഖ്, ജനറല്‍ സെക്രട്ടറി ടി.കെ അന്‍വര്‍, ട്രഷറര്‍ കെ.എന്‍.പി മുഹമ്മദലി, നൗഫല്‍ നെക്രാജെ, അബ്ദുല്‍ റഹിമാന്‍ മൊഗ്രാല്‍, ഇ.കെ മുഹമ്മദ് കുഞ്ഞി, എ. റഹ്മാന്‍ നെല്ലിക്കട്ട, എ.എ മുഹമ്മദ് കുഞ്ഞി, കെ.എ മുസ്തഫ നേതൃത്വം നല്‍കി.

Post a Comment
0 Comments