Type Here to Get Search Results !

Bottom Ad

ബെദിര സ്‌കൂളിന്റെ മികവിന് പൂര്‍വവിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കുന്നു


ബെദിര (www.evisionnews.in): ആദ്യാക്ഷരം കുറിച്ച സ്‌കൂളിന്റെ വികസനത്തിന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കുന്നു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിന്റെ നാനോന്മുഖമായ പുരോഗതി മുന്നില്‍കണ്ടുള്ള പദ്ധതികളാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ആവിഷ്‌കരിച്ചിരിക്കുന്നത്. 

ആദ്യഘട്ടത്തില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം അഭിവൃദ്ധിപ്പെടുത്തുക തുടങ്ങി സ്‌കൂളിന്റെ മികവിന് സഹായകമാകുന്ന മുപ്പത് ലക്ഷത്തിന്റെ നാലു പ്രൊജക്ടുകളാണ് വിദ്യാര്‍ത്ഥി കൂട്ടായ്മ നടപ്പാക്കുക. പ്രൊജക്ടുകളുടെ പ്രഖ്യാപനം രണ്ടു ദിവസങ്ങളിലായി നടന്ന സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ നടന്നു. ആദ്യസംരംഭമായ ആധുനിക സംവിധാനങ്ങളോടു (www.evisionnews.in)കൂടിയ സ്‌കൂള്‍ ലൈബ്രറി 1976ലെ പ്രഥമ ബാച്ച് നിര്‍മിച്ചു നല്‍കും. ഇതിന്റെ രൂപരേഖ ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. ആറു ലക്ഷത്തിലധികം ചെലവ് പ്രതീഷിക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. കുട്ടികളുടെ വിദ്യാഭാസ നിലവാരം ലക്ഷ്യം വെച്ചുള്ള ഹൈടെക് കമ്പ്യൂട്ടര്‍ ലാബ് 1986 ബാച്ച് സമര്‍പ്പിക്കുമെന്ന് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രസിഡണ്ട് സലീം അത്തിവളപ്പ് പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വകയായി കിഡ്‌സ് പ്ലേ ഏരിയ നിര്‍മിച്ചു നല്‍കും. ഹൈടെക് സ്റ്റേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി ബി.എ അഷ്‌റഫ് നിര്‍മിച്ചു നല്‍കും. 

നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ.എ.എസ് കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും പെരുമ്പളയിലെ ഹുസ്സൈന്‍ മുസ് ലിയാരുടെ മകനുമായ ബഷീര്‍, റൈറ്റേഴ്‌സ് കാപിറ്റലിന്റെ യു.എ.ഇ ഡയറക്ടറും വേക്കപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ സ്‌കാനിയ ബെദിര (www.evisionnews.in)എന്നിവരെ അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഇ. അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞ്, പി.എസ് ഹമീദ്, രവീന്ദ്രന്‍ പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വിനോദ് കുമാര്‍ പെരുമ്പള, സി.എ അബ്ദുല്ലക്കുഞ്ഞി ചാല, സലീം അത്തിവളപ്പ്, സമീറ അബ്ദുല്‍ റസാഖ്, മുഹമ്മദ് കുഞ്ഞി മാണിമൂല, സി.എ ഇബ്രാഹിം ഹാജി ചാല, സലാഹുദ്ദീന്‍ വലിയവളപ്പ്, സി.ഐ.എ സലാം, ബി.എം.സി ബഷീര്‍, കുഞ്ഞഹമ്മദ് ബി.എം.സി, മമ്മു ചാല, ഹെഡ് മാസ്റ്റര്‍ നാരായണന്‍, അധ്യാപകരായ ബക്കര്‍, കബീര്‍, അബ്ദുല്ല പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad