Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍-ദേളി റോഡ് തകര്‍ന്നത് മന്ത്രിയും എം എല്‍ എയും അറിയുന്നില്ലേ ?


ചട്ടഞ്ചാല്‍: (www.evisionnews.in) താലൂക്കിലെ സുപ്രധാനറോഡുകളിലൊന്നും കെ എസ് ആര്‍ ടി സിയുടെ ദേശസാല്‍കൃത റൂട്ടുമായ ചട്ടഞ്ചാല്‍ ദേളി റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും ഇതുവഴി സ്ഥിരമായി യാത്രചെയ്യുന്ന റവന്യു മന്ത്രിയും നാട്ടുകാരനുമായ മന്ത്രി ഇ ചന്ദ്രശേഖരനും ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമനും റോഡിന്റെ ദുരവസ്ഥയും നാട്ടുകാരുടെ ദുരിതവും കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ ജനവികാരം ശക്തമാകുന്നു. 

ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആസ്ഥാനവും രാജീവ് ഗാന്ധി സ്റ്റേഡിയവും കോളിയടുക്കം യു പി സ്‌കൂളും സ്വകാര്യ സ്‌കൂളുകളും ഒരു കോളേജും ബാങ്കുകളും ഈ റൂട്ടിലുണ്ട്. രാപ്പകലന്യ നിരവധി വാഹനങ്ങള്‍ ഓടുന്ന റൂട്ടും കൂടിയാണിത്. റോഡ് തകര്‍ന്നത് മൂലം ഓട്ടോ റിക്ഷകള്‍ പോലും ഈ റൂട്ടില്‍ സര്‍വ്വീസിന് വിമുഖത കാട്ടുന്നു. മന്ത്രിയടക്കനമുള്ള ജനനേതാക്കള്‍ മനസ്സ്‌കാട്ടിയാല്‍ ഈ റോഡിന്റെ ശോച്യവസ്ഥ മാറുമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad