കാസർകോട്: (www.evisionnews.in)കാസർകോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന എല്ലാ സംഭവങ്ങളിലും പോലീസ് സ്വീകരിക്കുന്ന നിലപാടുകളിൽ ജനങ്ങർക്ക് ആശങ്കയുണ്ടെന്നും,ആർ എസ് എസ് ,സംഘ് പരിവാർ സംഘങ്ങളുടെ കുഴലൂത്ത്കാരെ പോലെ പ്രവർത്തിക്കുന്ന പോലീസ് ഇരട്ടനീതിയാണ് നടപ്പിലാക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.
എം.എസ്.എഫ് ജില്ലാ നേതാക്കളെയും, കാസർകോട് ഗവൺമെന്റ് കോളേജിൽ പഠിക്കുന്ന പ്രവർത്തകരെയും ടൗൺ പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് ലോക്കപ്പിലടച്ച സംഭവത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കുന്നതിനും, വിദ്യാർതികളുടെ പരാതിയിൽ മേൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്നതിനും അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് പറഞ്ഞ ജില്ലാ പോലീസ് ചീഫിന് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന രീതിയിൽ മദ്യപിക്കുന്നതിനിടെ പോലീസ് പിടികൂടിയ ബി.എം.എസ് പ്രവർത്തകൻ മരണപ്പെട്ടപ്പോൾ പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാൻ ഒരു റിപ്പോർട്ടിനെയും കാത്ത് നിൽക്കേണ്ടി വന്നിട്ടില്ല, ഇത് സൂചിപ്പിക്കുന്നത് സംഘ് പരിവാരങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുന്ന കാസർകോട്ടെ പോലീസ് സംവിധാനത്തെയാണ്.
ചൂരി പഴയ ജുമാ മസ്ജിദിൽ കയറി പള്ളി മുഅദ്ദിൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുന്നതിന് വേണ്ടി പ്രകടനം നടത്താൻ എത്തിയ മുസ്ലിം പണ്ഡിതന്മാരെ അടിച്ച് ഓടിക്കാൻ കാട്ടിയ ഉത്സാഹം കഴിഞ്ഞ ദിവസം നടന്ന ബിജെപി ഹർത്താലിൽ അക്രമണം കാണിച്ചവർക്കെതിരെയും, പോലീസ് സ്റ്റേഷൻ ഉപരോധിച്ചവർക്കെതിരെയും കാണുന്നില്ല ഇങ്ങനെയാണ് കാസർകോട്ടെ പോലീസിന്റെ നിലപാടുകളെങ്കിൽ ശക്തമായ രീതിയിൽ പ്രതികരിക്കാൻ യൂത്ത് ലീഗ് നിർബന്ധിതമാകും.
ഹർത്താൽ ദിവസം പോലീസിനെയടക്കം അക്രമിച്ച മുഴുവൻ ആളുകളുടെ പേരിലും ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണം.
കാസർകോട് ടൗൺ സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനം ഉണ്ടായ സമയത്തും, റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സമയത്തും ഇവിടെ ഒരു വിഭാഗം ആളുകൾ സംയമനം പാലിച്ചത് കാസർകോട് സമാധാനം നിലനിൽക്കണമെന്നത് കൊണ്ടാണ്. എല്ലാ സമയത്തും പോലീസ് ഇത് പ്രതീക്ഷിക്കേണ്ടന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു

Post a Comment
0 Comments