Type Here to Get Search Results !

Bottom Ad

ലാവ്‌ലിനില്‍ ഇടപെട്ടതിന് പിണറായി വിരോധം തീര്‍ക്കുന്നു : ഷാജഹാന്‍


തിരുവനന്തപുരം : (www.evisionnews.in)  മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തി വിരോധം തീര്‍ക്കുന്നുവെന്ന് ആരോപണവുമായി കെ.എം. ഷാജഹാന്‍. ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത കെ.എം. ഷാജഹാന്‍ റിമാന്റിലാണ്. ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിന് ദ്രോഹിക്കുകയാണ്. വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറികൂടിയായ ഷാജഹാന്‍ ആരോപിച്ചു. പൊലീസ് കാവലില്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് പ്രതികരണം. അറസ്റ്റ് ഭരണഘടന ലംഘനമാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടണം. ഷാജഹാന്‍ ആവിശ്യപ്പെട്ടു.

ജയിലടച്ച മകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മയുടെ നിരാഹാരസമരം തുടരുകയാണ്. ഷാജഹാന്റെ അറസ്റ്റിനു പിന്നില്‍ പിണറായി വിജയന്റെ പകപോക്കലാണെന്നും തങ്കമ്മ ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad