പാലക്കാട് : (www.evisionnews.in) ജിഷ്ണു പ്രണോയ് കേസിലെ മൂന്നാം പ്രതി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍കെ ശക്തിവേല്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് ശക്തിവേലിനെ പിടികൂടിയത്.
പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പളാണ് എന്‍.കെ ശക്തിവേല്‍. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പള്‍ നിലപാട് എടുത്തിട്ടും മാനേജ്‌മെന്റ് നിലപാട് അടിച്ചേല്‍പിച്ചു.കോപ്പിയടിച്ചുവെന്ന് തെളിയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടു.
നേരത്തെ കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിനെയും സഞ്ജിത് വിശ്വനാഥനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിശദീകരണം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല. മറ്റു പ്രതികളുടെ മൊഴികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരെയുളളത്. കൂടാതെ കോളെജില്‍ ഇടിമുറികള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോളേജ് അധികൃതരുടെ പീഢനത്തെ തുടര്‍ന്ന് ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.

Post a Comment
0 Comments