Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: കേസ് അട്ടിമറിയുമോ? അന്വേഷണ നീക്കങ്ങളില്‍ പൊതുജനത്തിന് ആശങ്ക

കാസര്‍കോട് (www.evisionnews.in): മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ വെള്ളംചേര്‍ത്ത് പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ സംഘം ഗൂഢനീക്കം നടത്തുന്നതായി പൊതുജനങ്ങളില്‍ സംശയങ്ങളും ആശങ്കയും പരക്കുന്നു. നാടിനെ നടുക്കിയ മൗലവിയുടെ കൊല വെറുമൊരു മദ്യലഹരിയില്‍ പ്രതികള്‍ ചെയ്ത കൊലയാക്കി നിസാരവത്കരിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിനായി അന്വേഷണ സംഘത്തിലെ ചിലര്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നതായും സംശയങ്ങളുയര്‍ന്നിട്ടുണ്ട്.

മൗലവിയുടെ വധം സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗം തന്നെയെന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് കൊലക്ക് പിന്നിലെ ഗൂഢാലോചനയും ഇതിന്റെ തലച്ചോറുകളെയും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടത്. ഇതേആവശ്യം മുസ്ലിം ലീഗ് നേതൃത്വവും മറ്റു രാഷ്ട്രീയ-മത സംഘടകള്‍ നേരത്തെതന്നെ ഉന്നയിച്ചിട്ടുണ്ട്. മൗലവി കൊല ചിലകള്ളുകുടിയന്മാരുടെ കുസൃതിയാക്കി ലഘൂകരിച്ചാല്‍ ഇതിന് അന്വേഷണ സംഘവും പോലീസും കാസര്‍കോടന്‍ ജനതയോട് മാപ്പിരക്കേണ്ട കാലം അതിവിദൂരമല്ലെന്നും വിലയിരുത്തലുണ്ട്.

ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം മുപ്പതിലേറെ വര്‍ഗീയ കൊലകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. ഈ അറുകൊലകള്‍ ഒരെണ്ണം പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ് ഇതിന് കാരണം. ഓരോ കൊലകള്‍ നടക്കുമ്പോഴും ഇതിലകപ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ഇരുവിഭാഗത്തില്‍പെട്ടവരും രഹസ്യമായി സന്ധിച്ച് ഒത്തുതീര്‍പ്പ് ഉടമ്പടികള്‍ ഉണ്ടാക്കുന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ റിയാസ് മൗലവി വധത്തോടെ സംഗതി ആകെ കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. അത്യന്തം ഭീതിതമായ ഒരവസ്ഥയാണ് ഈ കൊല ഉയര്‍ത്തുന്നത്.

ആരാധനാലയത്തില്‍ കയറി അരുംകൊല നടത്തിയത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. കേരളത്തില്‍ എല്‍.ഡി.എഫ് ഭരിക്കുമ്പോഴാണ് ഇത്തരമൊരു അവസ്ഥ വന്ന് പതിച്ചിട്ടുളളത്. അത് കൊണ്ട് തന്നെ എല്‍.ഡി.എഫ് സര്‍ക്കാറും ഇക്കാര്യത്തില്‍ സത്വരമായ ജാഗ്രത പുലര്‍ത്തിയേ തീരൂ. പ്രത്യേക അന്വേഷണ സംഘത്തില്‍ പെട്ടവരെ കുറിച്ചും ജനത്തിന് സംശയമുണ്ട്. കാസര്‍കോടിനെ നന്നായി അറിയുന്നവരാണ് ഇവരില്‍ പലരും.

സംഭവത്തിന് ശേഷം കൊലയെ കള്ളുകൂടിയന്മാരുടെ കുസൃതിയായി ലഘൂകരിക്കാനും ഗൂഢാലോചനയൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാനും കൊണ്ടുപിടിച്ച നീക്കങ്ങളാണ് അന്വേഷണ സംഘത്തില്‍ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ഉടന്‍ തന്നെ കരുത്തനായ ഒരു അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് കുറ്റപത്രം കോടതിയിലെത്തുന്നതിന് മുമ്പ് കേസന്വേഷണം നീക്കണമെന്നാണ് നിയമമറിയുന്നവരും നാട് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരും പറയുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രോസിക്യൂട്ടറെ കൊണ്ടുവരാന്‍ പോലീസ് താല്പര്യപ്പെടില്ല. കേസന്വേഷണത്തില്‍ തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമെന്ന ഭീതിയാണ് ഇതിന് പിന്നില്‍. പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നതിന് മുമ്പ് എങ്ങനെയെങ്കിലും ഗൂഢാലോചന ഒഴിവാക്കി കള്ളുകുടിയന്മാരുടെ കുസൃതിയാക്കി മൗലവി വധത്തെ ചുരുക്കിക്കെട്ടി തടിയൂരാനാണ് അവരുടെ ശ്രമം. അന്വേഷകരുടെ അക്ഷന്തവ്യകരമായ ഇത്തരം കുത്സിത പ്രവൃത്തികള്‍ ആഭ്യന്തരവകുപ്പ് ഇടപെട്ട് തടയുകതന്നെ വേണം. മൗലവിയുടെ വധം വെറുമൊരു കള്ളുകുടിയന്മാരുടെ വേലകളാക്കി താഴ്ത്തിക്കെട്ടതാരിക്കാനുള്ള ആര്‍ജ്ജവം എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കണം. 










Post a Comment

0 Comments

Top Post Ad

Below Post Ad