കാസര്‍കോട് (www.evisionnews.in): രഞ്ജിത്ത് ഒരുക്കുന്ന പുതിയ മമ്മൂട്ടി ചിത്രമായ പുത്തന്‍പണം ബുധനാഴ്ച തിയേറ്ററിലെത്തും. നേരത്തെ വ്യാഴാഴ്ചയാണ് റിലീസിംഗ് തിയതി തീരുമാനിച്ചിരുന്നത്. പിന്നീട് ഒരു ദിവസം നേരത്തെ തിയേറ്ററിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 150ലേറെ കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിത്യാനന്ദ ഷേണായി എന്ന കാസര്‍കോട് കുമ്പളക്കാരനായാണ് മമ്മൂട്ടി പുത്തന്‍പണത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. മമ്മൂട്ടിക്ക് പുറമെ മറ്റു താരങ്ങളും തനി കാസര്‍കോടന്‍ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്.
കാസര്‍കോടിന് പുറമെ ഗോവ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇനിയ ആണ് നായിക. രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ഷീലു എബ്രഹാം, അബു സലിം, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കാഞ്ഞങ്ങാട് സ്വദേശിയുമായ പി.വി ഷാജി കുമാറാണ് സംഭാഷണം തയാറാക്കിയത്. ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം ഷാന്‍ മുഹമ്മദ്.

Post a Comment
0 Comments