Type Here to Get Search Results !

Bottom Ad

സമരം തുടരും: ഏട്ടന്റെ പ്രസ്ഥാനത്തിലെ നേതാക്കള്‍ പോലീസിനെ ന്യായീകരിച്ചത് ശരിയായില്ലെന്ന് ജിഷ്ണുവിന്റെ സഹോദരി

തിരുവനന്തപുരം (www.evisionnews.in): ഏട്ടന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ ചില നേതാക്കള്‍ തന്റെ അമ്മയെ മര്‍ദിച്ച പോലീസിനെ ന്യായീകരിക്കുന്നതില്‍ വിഷമമുണ്ടെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ. തന്റെ അമ്മയെ അടിക്കാനുളള താല്‍പര്യം എന്തുകൊണ്ട് പ്രതികളെ പിടിക്കാന്‍ പോലീസ് കാണിച്ചില്ലെന്നും നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുളള അതേ വിരോധം പോലീസുകാരോടുണ്ടെന്നും അവിഷ്ണ വ്യക്തമാക്കി. അമ്മയും അച്ഛനും വീട്ടില്‍ മടങ്ങിവരുന്നത് വരെ നിരാഹാരം ഇരിക്കുമെന്നും പോലീസ് അതിക്രമത്തെ ന്യായീകരിച്ചത് ശരിയല്ലെന്നും അവിഷ്ണ പറഞ്ഞു. 

പോലീസ് മര്‍ദിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരാഹാരം നടത്തുകയാണ് ജിഷ്ണു പ്രണോയിയുടെ അമ്മയും ബന്ധുക്കളും. ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പോലീസ് ആസ്ഥാനത്ത് എത്തിയത്. 

എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പോലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. തനിക്ക് മര്‍ദനമേറ്റതായി ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും ആരോപിച്ചിരുന്നു.ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad