Type Here to Get Search Results !

Bottom Ad

ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം


കാസര്‍കോട് (www.evisionnews.in): പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച ആഹ്വാനം ചെയ്ത യു.ഡി.എഫ് ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സ്വകാര്യ ബസുകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തിയില്ല. 

കോണ്‍ഗ്രസ്സ് നേതാവ് ചൂരിയിലെ കെ.എസ് മണിയുടെ നിര്യാണത്തെ തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍ നടത്താനിരുന്ന പ്രതിഷേധ പ്രകടനങ്ങളും മറ്റു പരിപാടികളും മാറ്റിവെച്ചിരുന്നു. കാഞ്ഞങ്ങാട്, മുളിയാര്‍, നിലേശ്വരം എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി.

നെഹ്‌റു കോളജില്‍ മാനേജ്‌മെന്റിന്റെ പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കിയ ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ഡിജിപിയുടെ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരത്തിന് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും അടക്കം 16 പേര്‍ തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ തീര്‍ത്തും ജനാധിപത്യ രീതിയില്‍ സമരംചെയ്യുകയായിരുന്ന ഇവരെ പോലീസ് മര്‍ദിക്കുകയും ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad