കാസര്‍കോട് (www.evisionnews.in): ആയിരക്കണക്കിന് ജീവനക്കാര്‍ ശമ്പളം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന എസ്.ബി.ടിയുടെ വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് സ്റ്റേറ്റ് ബാങ്ക് ലയനത്തിന്റെ മറവില്‍ നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്.ഇ.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജോലി സമയത്തിന്റെ ഇടവേളകളില്‍ ജീവനക്കാര്‍ക്ക് അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ക്ക് സഹായകമാവുന്നതാണ് പ്രസ്തുത ബ്രാഞ്ച്. കൂടാതെ കലക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതുജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഒ.എം ഷഫീഖ് അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി നാസര്‍ നങ്ങാരത്ത് ഉദ്്ഘാടനം ചെയ്തു. പി. സിയാദ്, ടി. സലിം, അഷ്റഫലി ചേരങ്കൈ, ഹമീദ് ഹിദായത്ത്‌നഗര്‍, അബ്ദുറഹിമാന്‍ നെല്ലിക്കട്ട, ഇ.കെ മുഹമ്മദ് കുഞ്ഞി, മജീദ് കൊപ്പള, കെ.എ മുസ്തഫ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ ടി.കെ സ്വാഗതവും ട്രഷറര്‍ കെ.എന്‍.പി മുഹമ്മദലി നന്ദിയും പറഞ്ഞു.
Post a Comment
0 Comments