ഗോപാലകൃഷ്ണന്‍
കാസര്‍കോട്: (www.evisionnews.in) മേല്‍പറമ്പില്‍ അനുവദിച്ച പോലീസ് സ്‌റ്റേഷന്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കാന്‍ പോലീസ് വകുപ്പില്‍ ആലോചനകള്‍ ശക്തം. ഇതുസംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും. കാസര്‍കോട് ജില്ലയിലെ ഇരുപതാമത്തെ പോലീസ് സ്‌റ്റേഷനായിരിക്കും ചട്ടഞ്ചാലിലെ നിര്‍ദിഷ്ഠ പോലീസ് സ്‌റ്റേഷന്‍. നിലവില്‍ വിദ്യാനഗര്‍ പോലീസ് പരിധിയിലാണ് ചട്ടഞ്ചാല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍.
മേല്‍പറമ്പില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ റവന്യൂ ഭൂമി (www.evisionnews.in) ഇല്ലാത്തതും ബേക്കല്‍, കാസര്‍കോട് ടൗണ്‍, തളങ്കര കോസ്റ്റല്‍ സ്‌റ്റേഷനുകളുടെ സാമീപ്യവുമാണ് സ്റ്റേഷന്‍ ചട്ടഞ്ചാലിലേക്ക് മാറ്റാന്‍ പോലീസ് വകുപ്പിനെ പ്രേരിപ്പിച്ചത്. പുതിയ സ്റ്റേഷന്റെ അധികാര പരിധി ഉടന്‍ നിര്‍ണയിക്കും.
ചട്ടഞ്ചാല്‍ ടൗണില്‍ ദേശീയ പാതയോരത്ത് വാഹനങ്ങളുടെ ശവപ്പറമ്പാക്കിയ സ്ഥലത്ത് തന്നെ (www.evisionnews.in) സ്റ്റേഷന്‍ സ്ഥാപിക്കും. ഇവിടെ രണ്ടര ഏക്കര്‍ ഭൂമി റവന്യൂ വകുപ്പിനുണ്ട്. ഇതില്‍ നിന്ന് പത്ത് സെന്റ് സ്ഥലം ചട്ടഞ്ചാല്‍ സബ് ട്രഷറിക്ക് അനുവദിച്ച് കഴിഞ്ഞു. ഇതിനോട് ചേര്‍ന്നായിരിക്കും നിര്‍ദ്ദിഷ്ഠ സ്‌റ്റേഷന്‍.
മേല്‍പറമ്പ് പോലീസ് സ്‌റ്റേഷന്‍ എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്റ്റേഷന്‍ ഇവിടെ സ്ഥാപിക്കാന്‍ മുന്‍ കാലങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ മണല്‍ മാഫിയകളും പ്രദേശത്തെ (www.evisionnews.in) സ്ഥാപിത ശക്തികളും ചേര്‍ന്ന് ചെറുക്കുകയായിരുന്നു. സ്റ്റേഷന്‍ ചട്ടഞ്ചിലാല്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ജില്ലാ പോലീസ് നേതൃത്വം എം.എല്‍.എ അടക്കമുള്ള ഭരണകക്ഷി നേതാക്കളുമായി ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ചട്ടഞ്ചാലില്‍ സ്‌റ്റേഷന്‍ വരുന്നതാണ് കൂടുതല്‍ അനുയോജ്യമാണെന്ന് ഈ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. പൊയ്‌നാച്ചി, ചട്ടഞ്ചാല്‍ പ്രദേശങ്ങള്‍ പൊതുവെ നിലവിലെ വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത പ്രദേശമാണ്. (www.evisionnews.in) അതുകൊണ്ട് തന്നെ ചട്ടഞ്ചാലില്‍ സ്റ്റേഷന്‍ വരുന്നതിനെ നാട്ടുകാര്‍ ഒന്നടങ്കം സ്വാഗതം ചെയ്തു കഴിഞ്ഞു. ചട്ടഞ്ചാല്‍ പ്രദേശം പെരുമ്പള തെക്കില്‍ ഗ്രൂപ്പ് വില്ലേജിന് കീഴിലാണ്. വില്ലേജ് വിഭജനവും ഉടന്‍ ഉണ്ടാകും.
Keywords- Melparamb-Policestation-In-Chattanchal

Post a Comment
0 Comments