Type Here to Get Search Results !

Bottom Ad

ബി.ജെ.പി ഹര്‍ത്താലിനിടെ അക്രമം: അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു


കാസര്‍കോട് (www.evisionnews.in): ബി.എം.എസ് പ്രവര്‍ത്തകന്‍ ചൗക്കിയില്‍ താമസിക്കുന്ന സന്ദീപിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

രാവിലെ കറന്തക്കാട്ട് പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, രമേശ്, രവീശതന്ത്രി, സുധാമ്മ, സജിത് കുമാര്‍, സതീശന്‍ തുടങ്ങി 150 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. വൈകിട്ട് നാല് മണിയോടെ താളിപ്പടുപ്പില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയതിനും പോലീസിന്റെ കൃത്യനിര്‍വഹണവും തടഞ്ഞതിനും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെയാണ് കസെടുത്തിട്ടുള്ളത്. 

ചൗക്കിയില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിന് 50 പേര്‍ക്കെതിരെയും കുഡ്‌ലു ആര്‍.ഡി നഗറില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് 30 പേര്‍ക്കുമെതിരെയും പോലീസ് കേസെടുത്തു. കുഡ്‌ലുവില്‍ ഗതാഗതം തടസപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതിനും ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചു കേസുകളിലായി 280ലധികം പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ഹര്‍ത്താലിന് തലേദിവസം രാത്രി പോലീസ് സ്‌റ്റേഷനില്‍ ഉപരോധം നടത്തിയതിനും സ്‌റ്റേഷന്‍ വളപ്പിലെ ജീപ്പ്, ലോറി എന്നിവയുടെ ചില്ല് അടിച്ച് തകര്‍ത്തതിനും 150 പേരിലധികം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad