തിരുവനന്തപുരം (www.evisionnews.in): ജിഷ്ണു പ്രണോയുടെ മരണം ഉയര്‍ത്തിപ്പിടിച്ച് അമ്മ മഹിജ തലസ്ഥാനത്ത് നടത്തിയ സമരത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നപരിഹാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒരു പങ്കും വഹിച്ചില്ലെന്നും കാനം തന്നോട് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജിഷ്ണുവിന്റെ മരണത്തില്‍ കുടുംബം ഡി.ജി.പി ആസ്ഥാനത്ത് നടത്തിയ സമരം എന്താവശ്യത്തിനായിരുന്നു. സമരത്തിലേക്ക് പോകണമോ വേണ്ടയോ എന്ന് അവരായിരുന്നു തീരുമാനിക്കേണ്ടത്. എന്താവശ്യത്തിനാണ് സമരത്തിന് പോയത്. എന്തു നേടാനാണ് പോയത്. എല്ലാ കാര്യവും സര്‍ക്കാര്‍ ചെയ്തു നല്‍കിയിരുന്നു. ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തു. ആരുടെ മുന്നിലും ഒരു ശങ്കയും ഇല്ലാതെ സര്‍ക്കാരിന് അത് പറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആര്‍.എസ്.എസിന് പല അജണ്ടയുമുണ്ട്. അത് ഇവിടെ നടക്കില്ല. രമണ്‍ ശ്രീനിവാസ്തവയെ പോലീസ് കാര്യങ്ങളില്‍ ഉപദേശകനായ നിയമിക്കാന്‍ തീരുമാനിച്ചു. ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിലാണ്. അതിനു ശേഷം തിരിച്ചുവരുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സംരക്ഷിക്കേണ്ടവര്‍ താണ്ഡവമാടിയെന്ന് പ്രസ്താവന ചുണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം നല്ല സാഹിത്യ ഭാഷയുള്ളയാളാണ്. അദ്ദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ ഉപയോഗിക്കാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ ഇടപെടലുണ്ടായി. ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ ചാണ്ടി എത്തിയിട്ടുണ്ട്. എന്നുമുതലാണ് അദ്ദേഹം രക്ഷാധികാരിയായത്. ഷാജഹാനോട്തനിക്ക് ഒരു വ്യക്തിവിരോധമില്ല. വ്യക്തിവിരോധമുണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ വന്നിട്ട് ഇത്രയും കാലമായിട്ടും ഒരു നടപടിയുമുണ്ടായില്ല. അതെന്തുകൊണ്ടാണ് മാധ്യമങ്ങള്‍ മനസ്സിലാക്കാത്തത്. ഒരു പ്രശ്‌നമുണ്ടാക്കാന്‍ പോയപ്പോഴാണ് ഷാജഹാന്‍ അറസ്റ്റിലായത്. മുഖ്യമന്ത്രി ഏകാധിപതിയായെന്നും ഇവിടെ ജീവിക്കാന്‍ പേടിയാകുന്നുവെന്ന ഷാജഹാന്റെ ആരോപണങ്ങളില്‍ തനിക്ക് ഒന്നും പറയാനില്ല. പറയുന്നവര്‍ ഇനിയും പറയട്ടെ. ഷാജഹാന്റെ പങ്കെന്താണെന്ന് പോലീസ് അന്വേഷിക്കട്ടെ.
ഗൂഢാലോചനയില്‍ ശ്രീജിത്തിന്റെ പങ്ക് തനിക്കറിയില്ല. എസ്.യു.സി.ഐയുടെ പങ്കാളിത്തം ഉണ്ടെന്ന് ശ്രീജിത്ത് തന്നെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നത്തില്‍ പരിഹാരം തേടി ഒരു അഭിഭാഷകന്‍ സീതാറാം യെച്ചൂരിയെ സമീപിച്ചിരുന്നു. സീതറാം ഇക്കാര്യം തന്നെ വിളിച്ചറിയിച്ചു. അയാളുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ സംസാരിച്ചു. അദ്ദേഹം ശ്രീജിത്തിനേയും വിളിച്ചു. എം.വി ജയരാജനും ശ്രീജിത്തുമായി സംസാരിച്ചു. എന്നാല്‍ പ്രശ്‌നം പരിഹരിച്ചത് ഉദയഭാനുവും സോഹന്‍ലാലും ചേര്‍ന്നാണ്.

Post a Comment
0 Comments