Type Here to Get Search Results !

Bottom Ad

കെ.എം ഷാജഹാനും തോക്ക് സ്വാമിക്കും സോപാധിക ജാമ്യം

തിരുവനന്തപുരം (www.evisionnews.in): ഡി.ജി.പി ഓഫീസിന് മുന്നല്‍ നടന്ന സംഭവങ്ങളുടെ പിന്നില്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത കെ.എം ഷാജഹാന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഷാജഹാനെ കൂടാതെ മറ്റ് നാല് കുറ്റാരോപിതര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. എസ്.യു.സി.ഐ നേതാവ് ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, തോക്ക് സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 

ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 120 (ബി) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷാജഹാനെതിരെയുള്ള നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നേരത്തേ രംഗത്തെത്തിയിരുന്നു. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ചാണ്ടി എത്തിയിട്ടുണ്ടല്ലോയെന്നും പിണറായി വിജയന്‍ ചോദിച്ചു. കേസിനെ തുടര്‍ന്ന് ഷാജഹാനെ സിഡിറ്റ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad