ഇടുക്കി (www.evisionnews.in): മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ രാഷ്ട്രീയവിവാദമായിരിക്കെ ഉന്നതതലയോഗത്തില്‍ ഇടുക്കി കളക്ടറും ദേവികുളം സബ്കലക്ടറും അടങ്ങുന്ന സംഘത്തിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തോന്നിയ പോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ വേറെ പണിനോക്കണമെന്നുമാണ് പിണറായി യോഗത്തില്‍ അറിയിച്ചത്.
ഇത്തരക്കാര്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാമെന്ന് വിചാരിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. ആരോട് ചോദിച്ചാണ് കുരിശ് പൊളിക്കാന്‍ തീരുമാനിച്ചത്. ആരാണ് ഇതിനൊക്കെ സമാധാനം പറയേണ്ടി വരുക. 144 പ്രഖ്യപിക്കുന്നത് പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഞാന്‍ അറിഞ്ഞില്ല. എങ്ങനെയാണ് ഇത്തരം നടപടികള്‍ ഉണ്ടായതെന്നും പിണറായി ചോദിച്ചു.
മുഖ്യമന്ത്രി കലക്ടറേയും സബ്കലക്ടറേയും ഒരുപോലെ ശകാരിച്ചപ്പോള്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി സബ് കലക്ടറെ കടന്നാക്രമിച്ചു. ജില്ലയില്‍ നിന്നുളള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ട. തോന്നിയത് പോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments