Type Here to Get Search Results !

Bottom Ad

'ഐ ആം ദി സ്റ്റേറ്റ്' എന്ന നിലയില്‍ മുന്നോട്ടുപോകരുത്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ്


ഇടുക്കി (www.evisionnews.in): മുന്നാട് ഭൂമിയൊഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഎമ്മും സിപിഐയും പോര് മുറുകിയതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ നേതാവ് രംഗത്തെത്തി. 'ഐ ആം ദി സ്റ്റേറ്റ്' എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ മുന്നോട്ടുവന്നത്. 

കേരളത്തില്‍ മുന്നണി ഭരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലാ സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റേത് മാത്രമാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്നലത്തെ യോഗവുമായി ബന്ധപ്പെട്ട ആശങ്കയാണു ജില്ലാ സെക്രട്ടറി രേഖപ്പെടുത്തിയത്. കയ്യേറ്റം ഒഴിപ്പിക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. തീരുമാനവുമായി മുന്നോട്ട് പോകും. കയ്യേറ്റ ഭൂമിയില്‍ കുരിശ് ഒഴിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും മന്ത്രി കാഞ്ഞങ്ങാട്ട് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad