കോഴിക്കോട് (www.evisionnews.in): കോഴിക്കോട് സൗത്ത് മണ്ഡലം എം.എല്‍.എ എം.കെ മുനീറിലെ മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചു. മലപ്പുറത്ത് ചേര്‍ന്ന യോഗത്തിന് ശേഷം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇത് പ്രഖ്യാപിച്ചത്. വി.കെ ഇബ്രാഹിം കുഞ്ഞിനെ ഉപനേതാവായും തെരഞ്ഞെടുത്തിട്ടുണ്ട്. എം.കെ മുനീര്‍ തന്നെയായിരിക്കും പ്രതിപക്ഷ ഉപനേതാവ്.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ഒഴിയുന്ന സ്ഥാനത്തേക്കാണ് മുനീറിനെ നിയമിച്ചത്. ഈ മാസം 27നാണ് കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുക.

Post a Comment
0 Comments